1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 24, 2021

സ്വന്തം ലേഖകൻ: കോവിഡ്​ വ്യാപനം കണക്കിലെടുത്ത്​ കുവൈത്തും ഇന്ത്യയിൽനിന്നുള്ള യാത്രാവിമാനങ്ങൾക്ക്​ വിലക്ക്​ ഏർപ്പെടുത്തി. നേരത്തെ തന്നെ കുവൈത്ത്​ വിദേശികൾക്ക് പ്രവേശന വിലക്ക്​​ ഏർപ്പെടുത്തിയിട്ടുണ്ട്​. എന്നാൽ, ആരോഗ്യ ജീവനക്കാർക്കും നയതന്ത്ര ജീവനക്കാർക്കും ഇതിൽ ഇളവുണ്ടായിരുന്നു.

ഇനി ഒരു അറിയിപ്പുണ്ടാകുന്നത്​ വരെ ഇന്ത്യയിൽനിന്ന്​ നേരി​േട്ടാ അല്ലാതെയോ കുവൈത്തിലേക്ക്​ വരുന്നവർ രണ്ടാഴ്​ച മറ്റൊരു രാജ്യത്ത്​ ക്വാറൻറീൻ ചെയ്യേണ്ടി വരും. കുവൈത്തികൾക്കും അവരുടെ നേരിട്ടുള്ള ബന്ധുക്കൾക്കും (ഭർത്താവ്​/ഭാര്യ/മക്കൾ) അവരുടെ ഗാർഹികത്തൊഴിലാളികൾക്കും വിലക്ക്​ ബാധകമല്ല. ചരക്കു വിമാനങ്ങൾക്കും സർവീസ്​ നടത്താം.

അതിനിടെ കു​വൈ​ത്തി​ൽ ജൂ​ലൈ​യി​ൽ വി​മാ​ന സ​ർ​വി​സ്​ സാ​ധാ​ര​ണ നി​ല​യി​ലാ​കു​മെ​ന്ന്​ റി​പ്പോ​ർ​ട്ട്. അ​ടു​ത്ത മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ ഇ​തു​സം​ബ​ന്ധി​ച്ച്​ ച​ർ​ച്ച ചെ​യ്യു​മെ​ന്ന്​ ഉ​ന്ന​ത​വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച്​ പ്രാ​ദേ​ശി​ക പ​ത്രം റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. കോ​വി​ഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പി​ൽ അ​ടു​ത്ത ര​ണ്ടു​മാ​സ​ത്തി​ന​കം ഗ​ണ്യ​മാ​യ പു​രോ​ഗ​തി കൈ​വ​രി​ക്കാ​നാ​കു​മെ​ന്നും ഇ​ത്​ വൈ​റ​സ്​​വ്യാ​പ​നം നി​യ​ന്ത്രി​ക്കു​മെ​ന്നു​മാ​ണ്​ വി​ല​യി​രു​ത്ത​ൽ.

അ​തോ​ടെ വി​മാ​ന​ത്താ​വ​ള പ്ര​വ​ർ​ത്ത​നം സാ​ധാ​ര​ണ നി​ല​യി​ലാ​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. എ​ന്നാ​ൽ, ഇ​ത്​ വൈ​റ​സ്​ വ്യാ​പ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​ൽ കൈ​വ​രി​ക്കു​ന്ന പു​രോ​ഗ​തി​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​കും. ഇ​പ്പോ​ൾ കു​വൈ​ത്ത്​ വി​ദേ​ശി​ക​ൾ​ക്ക്​ പ്ര​വേ​ശ​ന വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്.

അ​വ​ധി​ക്ക്​ നാ​ട്ടി​ൽ​പോ​യി കു​ടു​ങ്ങി​യ ആ​യി​ര​ങ്ങ​ളാ​ണു​ള്ള​ത്. ജോ​ലി​യു​മാ​യും വി​സ പു​തു​ക്ക​ലു​മാ​യും ബ​ന്ധ​പ്പെ​ട്ട്​ അ​ടി​യ​ന്ത​ര​മാ​യി കു​വൈ​ത്തി​ൽ എ​ത്തേ​ണ്ട​തു​ള്ള​വ​രാ​ണ്​ ഇ​വ​രി​ലേ​റെ​യും. ക​ർ​ഫ്യൂ പ്രാ​ബ​ല്യ​ത്തി​ലു​ണ്ടാ​യി​ട്ടും കു​വൈ​ത്തി​ലും കോ​വി​ഡ്​ കേ​സു​ക​ൾ കൂ​ടു​ത​ലാ​ണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.