1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 7, 2021

സ്വന്തം ലേഖകൻ: കോവിഡിൻ്റെ ഇന്ത്യൻ വകഭേദത്തെ “സൂക്ഷിക്കണം“, ജാഗ്രതാ മുന്നറിയിപ്പുമായി പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട്. ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ കൊറോണ വൈറസ് വകഭേദത്തിൻ്റെ ക്ലസ്റ്ററുകൾ ഇംഗ്ലണ്ടിലെ പല പ്രദേശങ്ങളിലും കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ നീക്കം. വൈറസിനെ “ആശങ്കയുടെ ഒരു വകഭേദം” ആയി പ്രഖ്യാപിച്ച് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് ഉത്തരവിറക്കി.

വടക്ക്-പടിഞ്ഞാറൻ ലണ്ടനിലും ഈസ്റ്റ് മിഡ്‌ലാന്റിലുമുള്ള സ്കൂളുകൾ, കെയർ ഹോമുകൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ വേരിയന്റിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്, ഇവയെല്ലാം വിദേശ യാത്രയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ചാനൽ 4 ന്യൂസ് റിപ്പോർട്ട് ചെയ്തു. കേസുകൾ താരതമ്യേന കുറവാണെങ്കിലും വകഭേദത്തിൻ്റെ അതിവ്യാപന ശേഷി പരിഗണിച്ചാണ് ഇതിനെ “ആശങ്കയുണ്ടാക്കുന്ന വകഭേദ“മായി പ്രഖ്യാപിച്ചത്.

ഇന്ത്യൻ കോവിഡ് വേരിയന്റിനെ “ആശങ്കയുണ്ടാക്കുന്ന വകഭേദ“മായി പ്രഖ്യാപിക്കാൻ പൊതുജനാരോഗ്യ വിദഗ്ധർ ശുപാർശ ചെയ്തിട്ടുണ്ടെന്ന് ബിബിസി റിപ്പോർട്ട് ചെയ്തിരുന്നു. ചൈനയിലെ വുഹാനിൽ ആദ്യമായി കണ്ടെത്തിയ കോവിഡിന്റെ പതിപ്പിനേക്കാൾ ഇതിന്റെ വ്യാപനം കൂടുതലാണെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കി. കെന്റ്, ദക്ഷിണാഫ്രിക്ക, ബ്രസീൽ എന്നീ രാജ്യങ്ങളിൽ കണ്ടെത്തിയ വകഭേദങ്ങളെല്ലാം “ആശങ്കയുണ്ടാക്കുന്ന വകഭേദ“മായി പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ത്യാ വേരിയന്റിനൊപ്പം ഈ പതിപ്പുകളും അവയുടെ സ്പൈക്ക് പ്രോട്ടീനിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഒറിജിനൽ ഇന്ത്യ വേരിയൻറ് ഔദ്യോഗികമായി B.1.617 എന്നറിയപ്പെടുന്നു. ഒക്ടോബറിലാണ് ഇത് രാജ്യത്ത് ആദ്യമായി കണ്ടെത്തിയത്. ആ പതിപ്പിന് ഇപ്പോൾ മൂന്ന് വ്യത്യസ്ത ഉപവിഭാഗങ്ങളായി ജനിതകമാറ്റം വന്നിട്ടുണ്ട്. പി‌എച്ച്ഇയുടെ ഏറ്റവും പുതിയ ഡാറ്റ അനുസരിച്ച്, ബി 1617.1 വേരിയന്റിൻ്റെ 193 കേസുകളാണ് സ്ഥിരീകരിച്ചത്. കൂടാതെ കുറഞ്ഞത് 48 ക്ലസ്റ്ററുകളെങ്കിലും ഉണ്ടായിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.