കൊല്ലപ്പെട്ട ആര്‍ എം പി നേതാവ് ടി.പി. ചന്ദ്രശേഖരന്റെ കുടുംബത്തെ സഹായിക്കാന്‍ ഫണ്ട് ശേഖരണം നടത്തിയതിന് മൂന്നുപേരെക്കൂടി സി.പി.എം പുറത്താക്കി. ഉള്ള്യേരി ലോക്കല്‍കമ്മിറ്റിയാണ് പാര്‍ട്ടി അംഗങ്ങളായ മൂന്നുപേരെ പുറത്താക്കിയത്. ഉള്ള്യേരി 19 ബ്രാഞ്ച് അംഗവും എസ്.എഫ്.ഐ. മുന്‍ ജില്ലാ കമ്മിറ്റിയംഗവുമായ മുരുകേശ്, ഡി.വൈ.എഫ്.ഐ. മേഖലാ ജോയിന്റ് സെക്രട്ടറിയും സി.പി.എം. ഉള്ള്യേരി സൗത്ത് ബ്രാഞ്ച് അംഗവുമായ സാജിത്, എസ്.എഫ്.ഐ. മുന്‍ കൊയിലാണ്ടി ഏരിയാ സെക്രട്ടറിയും കക്കഞ്ചേരി ബ്രാഞ്ച് അംഗവുമായ മജീഷ് എന്നിവരെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.
ഉള്ള്യേരി ലോക്കല്‍ കമ്മറ്റി അംഗവും എസ്.എഫ്.ഐ. മുന്‍ ജില്ലാസെക്രട്ടറിയുമായ ലാല്‍കിഷോറിനെ ആഗസ്ത് ആദ്യം പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നു. പാര്‍ട്ടിവിലക്ക് ലംഘിച്ച് കോഴിക്കോട്ട് ചന്ദ്രശേഖരനോട് ആഭിമുഖ്യമുള്ളവര്‍ പ്രതിഷേധകൂട്ടായ്മ നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പാര്‍ട്ടിക്കുള്ളില്‍ രഹസ്യമായി ഫണ്ട് ശേഖരണം നടത്തിയത്. ഇതേക്കുറിച്ച് അന്വേഷണം നടത്തിയ ശേഷമാണ് സിപിഎം നടപടികള്‍ സ്വീകരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല