ഔദ്യോഗിക നേതൃത്വത്തിനെതിരെ നിരന്തരം വിമര്‍ശനമുന്നയിക്കുന്ന പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദനെ ഒതുക്കാന്‍ നീക്കം. വിഎസിന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ വിശ്വസ്തരായ മൂന്ന് അംഗങ്ങളെ പുറത്താക്കാനാണ് കണ്ണൂര്‍ ലോബിയുടെ തീരുമാനം. ചൊവ്വാഴ്ചയും ബുധനാഴ്ചയും നടക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാവും ഇത് സംബന്ധിച്ച തീരുമാനമുണ്ടാവുക.
വിഎസ്സിന്റെ പ്രസ് സെക്രട്ടറി കെ ബാലകൃഷ്ണന്‍, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വികെ ശശിധരന്‍, പേഴ്‌സണല്‍ അസിസ്റ്റന്റ് എ സുരേഷ് എന്നിവരെ മാറ്റി പകരം പുതിയ മൂന്ന് പേരെ നിയമിക്കാനാണ് ആലോചന. മൂവരോടും ഔദ്യോഗിക പക്ഷത്തിന് അത്ര മതിപ്പില്ല. പുതുതായി നിയമിതരാവുന്നവര്‍ പാര്‍ട്ടിയുടെ നിരീക്ഷകരായി പ്രവര്‍ത്തിക്കുമെന്നാണ് സൂചന.
പാര്‍ട്ടിയ്ക്കതീതമായി വിഎസ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് വളം വച്ചു കൊടുക്കുന്നത് ശശിധരനും സുരേഷും ബാലകൃഷ്ണനുമാണെന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ വിലയിരുത്തല്‍. പാര്‍ട്ടിയുമായി ബന്ധമില്ലാത്തവരുമായി വിഎസിനെ അടുപ്പിക്കുന്നത് ഇവരാണ്. ഇത് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമാണ്.
ടിപി വധത്തില്‍ ഔദ്യോഗിക പക്ഷത്തിനെതിരേ വിഎസ് ശക്തമായി രംഗത്തു വന്നപ്പോഴും പൂര്‍ണ്ണ പിന്തുണയുമായി മൂവര്‍ സംഘം ഉണ്ടായിരുന്നു. ഇവരെ മാറ്റുന്നത് ഔദ്യോഗിക പക്ഷത്തിനെതിരെ ശബ്ദമുയര്‍ത്തുന്ന മറ്റുള്ളവര്‍ക്കും ഒരു പാഠമാവുമെന്നാണ് വിഎസ് വിരുദ്ധര്‍ കരുതുന്നത്. പേഴ്‌സണല്‍ സ്റ്റാഫില്‍ ഔദ്യോഗിക പക്ഷത്തോട് അനുഭാവമുള്ളവരെ നിയമിക്കുന്നതോടെ വിഎസിനെ ഒതുക്കാനാവുമെന്നും ഇവര്‍ വിലയിരുത്തുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല