1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 18, 2012

ഇംഗ്ലണ്ടിലെ ക്രിക്കറ്റ് കളിക്കാര്‍ ഇനി ഈ കൊച്ചുമിടുക്കനെ കണ്ടു പഠിക്കട്ടെ. എലിക്സില്‍ നിന്നുള്ള ചാര്‍ളി അല്ലിസന്‍ എന്നാ കുട്ടിയാണ് സ്പോണ്‍സര്‍ഷിപ്‌ കിട്ടുന്ന ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ക്രിക്കറ്റര്‍ ആയത്- വെറും ആറാം വയസ്സില്‍. ഈ കുട്ടിയുടെ അവിശ്വസനീയമായ കഴിവുകള്‍ യുട്യൂബിലെ ഒരു വീഡിയോയില്‍ നമുക്ക്‌ കാണാം. ഈ വീഡിയോ ചിത്രീകരിച്ചതാകട്ടെ ബാറ്റ്‌ നിര്‍മ്മാതാക്കളായ പിറിപിരി ആണ്.

ഒരു ചിത്രം പോലെ മനോഹരമായ ഫോര്‍വേഡ്‌ ഡ്രൈവും അവന്റെ പ്രായത്തെ തോല്‍പ്പിക്കുന്ന ഭംഗിയുള്ള ഹുക്ക് ഷോട്ടും അവന്റെ മാത്രം പ്രത്യേക കഴിവുകളാണ്. ഇംഗ്ലണ്ടിന്‍റെ കെവിന്‍ പീറ്റെഴ്സണിന്റെ പ്രകടങ്ങളില്‍ നിന്നും നമുക്ക്‌ പരിചിതമായ റിവേഴ്സ് സ്വീപും ഇവന് അനായാസകരമായി വഴങ്ങുന്നു. ഇവന്റെ കൊതിപ്പിക്കുന്ന കഴിവുകളിലേക്കാണ് ഇപ്പോള്‍ എസക്സിന്റെ നോട്ടവും പ്രതീക്ഷയും. കൂടാതെ ഈ ആഴ്ചയില്‍ പ്രമുഖ ബാറ്റ് നിര്‍മ്മാതാക്കളായ പിറിപിരി അവരുടെ ഉല്‍പ്പന്നങ്ങളുടെ പരസ്യത്തിനു വേണ്ടി ചാര്‍ളിയുമായി കോണ്‍ട്രാക്റ്റ് ഒപ്പിട്ടു.

ബാറ്റ് കമ്പനിയുടെ വെബ്‌സൈറ്റില്‍ പോസ്റ്റ്‌ ചെയ്ത ഒരു വീഡിയോയില്‍ തന്‍റെ കഴിവുകള്‍ കാണിച്ചതിന് കുഞ്ഞു ചാര്‍ളിക്ക് ക്രിക്കറ്റ്‌ ഉപകരണങ്ങള്‍ പകരമായി കിട്ടി. ആ വീഡിയോ യുട്യൂബിലും പോസ്റ്റ്‌ ചെയ്തിരുന്നു.രണ്ട് ദിവസത്തിനുള്ളില്‍ 8000 പേര്‍ ആ വീഡിയോ കണ്ടു കഴിഞ്ഞു. ചാര്‍ളിയുടെ പ്രകടനം കണ്ട് ക്രിക്കറ്റ്‌ ആരാധകര്‍ അദ്ഭുതപ്പെട്ടിരിക്കുകയാണ്.ഒരു ആരാധകന്‍ പറയുന്നു ഓ അത് പോലെ ബാറ്റ് ചെയ്യാന്‍ എനിക്ക് കഴിഞ്ഞിരുന്നെങ്കില്‍! വളരെ സ്വാഭാവികമായ പ്രകടനം എന്ന് മറ്റൊരു അഭിപ്രായം ഒരു ഭൂതത്തെപോലെ പന്ത്‌ പറത്തുന്നു വേറെ ഒരാള്‍. റിവേഴ്സ് ഷോട്ടുകള്‍ കൊള്ളാം. പുള്‍ ഷോട്ട് ഇനിയും നന്നാക്കാനുണ്ട് ഇങ്ങനെ അഭിനന്ദിച്ചു കൊണ്ടുള്ള വാക്കുകളുടെ പെരുമഴയിലാണ് ഈ മിടുക്കന്‍.

കഴിഞ്ഞ ഏപ്രിലില്‍ വിദ്യാര്‍ഥിയായിരുന്ന വിക്കറ്റ്‌ കീപ്പര്‍ ബാര്‍ണി ഗിബ്സന്‍ കായിക രംഗത്ത് പുതിയ ചരിത്രം കുറിച്ചിരുന്നു. 15വയസ്സും 27ദിവസ്സവും പ്രായമുള്ള ഗിബ്സന്‍ യോര്‍ക്ക്‌ഷയറിലെ ഫീല്‍ഡില്‍ കളിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ആണ് ഇംഗ്ളീഷ് ഫസ്റ്റ് ക്ളാസ്‌ ക്രിക്കറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ ആള്‍ എന്ന ബഹുമതി സ്വന്തമാക്കിയത്. ചാള്‍സ് യംഗ് എന്ന കളിക്കാരന്റെ 144 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ്‌ ആണ് ഗിബ്സന്‍ തിരുത്തിയത്. ഗിബ്സനെക്കാള്‍ 104ദിവസം പ്രായക്കൂടുതല്‍ ഉള്ള ചാള്‍സ് 1867ല്‍ കെന്റിനു എതിരെ ഹാംപ്ഷെയറിനെ പ്രധിനിധീകരിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.