1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 2, 2012

ലണ്ടന്‍ : ബ്രിട്ടനിലെ പ്രധാനപ്പെട്ട ബാങ്കുകളെ കുറിച്ചുളള പരാതികള്‍ വര്‍ദ്ധിക്കുന്നു. ഓരോ എഴ്‌സെക്കന്‍ഡിലും ശരാശരി ഒരു ഉപഭോക്താവെങ്കിലും ബാങ്കുകളുടെ പ്രകടനത്തെ കുറിച്ച് പരാതിപ്പെടുന്നുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം ആദ്യത്തെ ആറ് മാസത്തിനുളളില്‍ 2.2 മില്യണ്‍ ഉപഭോക്താക്കളാണ് ബ്രിട്ടനിലെ പ്രധാനപ്പെട്ട ബാങ്കുകളെ കുറിച്ച് പരാതി പറഞ്ഞിരിക്കുന്നത്. ലോഡ്‌സ് ബാങ്ക്, റോയല്‍ ബാങ്ക് ഓഫ് സ്‌കോട്ട്‌ലാന്‍ഡ്, ബാര്‍ക്ലേസ്, സ്റ്റാന്റാന്‍ഡര്‍ ബാങ്ക്, എച്ച്എസ്ബിസി എന്നീ ബാങ്കുകളെ കുറിച്ചാണ് ഏറ്റവും കൂടുതല്‍ പരാതി ലഭിച്ചിട്ടുളളത്. ഇന്‍ഷ്വറന്‍സ്, നിക്ഷേപം, വായ്പ തുടങ്ങിയ കാര്യങ്ങളിലാണ് പരാതി ഏറെയും നല്‍കിയിട്ടുളളതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

ഏറ്റവും കൂടുതല്‍ പരാതി ലഭിച്ചിരിക്കുന്ന ലോയ്ഡ്‌സ് ബാങ്കിംഗ് ഗ്രൂപ്പിനെ കുറിച്ചാണ്. ലോയ്ഡ്‌സ് ടിഎസ്ബി, ബാലിഫാക്‌സ്, ബാങ്ക് ഓഫ് സ്‌കോട്ട്‌ലാന്‍ഡ് എന്നീ ബാങ്കുകള്‍ ഉള്‍പ്പെടുന്ന ലോയ്ഡ്‌സ് ഗ്രൂപ്പിനെതിരേ ഈ വര്‍ഷം ജാനുവരി മുതല്‍ ജൂണ്‍വരെയുളള ആറ് മാസക്കാലത്തിനിടയ്ക്ക് 858,850 പരാതികളാണ് ലഭിച്ചത്. 2011ലെ ഇതേ കാലയളവില്‍ ലഭിച്ച പരാതികളെക്കാള്‍ 145 ശതമാനം കൂടുതല്‍. ഗവണ്‍മെന്റ്ിന്് കൂടി പങ്കാളിത്തമുളള ആര്‍ബിഎസിനെതിരേ 491,735 പരാതികളാണ് ഇതേ കാലയളവില്‍ ലഭിച്ചിട്ടുളളത്. ബാങ്കുകള്‍ക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ ഉപഭോക്താക്കളുടെ വിശ്വാസത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ബ്രി്ട്ടനിലെ ബാങ്കുകള്‍ക്കെതിരേ കടുത്ത ആരോപണങ്ങളാണ് അടുത്തിടെയായി ഉയര്‍ന്നു വരുന്നത്. ലോണുകളും ക്രഡിറ്റ്കാര്‍ഡുകളും എടുക്കുമ്പോള്‍ ലഭിക്കുന്ന ഇന്‍ഷ്വറന്‍സ് പരിരക്ഷയെ കുറിച്ചാണ് പലരും പരാതി പറഞ്ഞിട്ടുളളത്. ബാങ്കുകളുടെ പലിശ നിരക്ക് നിശ്ചയിക്കുന്ന ലിബോര്‍ റേറ്റിങ്ങില്‍ തിരിമറി നട്ത്തിയതിനെ തുടര്‍ന്ന് ബാര്‍ക്ലേസ് ബാങ്കിന് 290 മില്യണ്‍ പൗണ്ട് പിഴ ചുമത്തിയിരുന്നു. ഒപ്പം തീവ്രവാദ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്ന ഇടപാടുകള്‍ നടത്താന്‍ സഹായിച്ചെന്ന ആരോപണവും ബാര്‍ക്ലേസിന് എതിരേ ഉയര്‍ന്നിട്ടുണ്ട്. സാങ്കേതിക തകരാര്‍ കാരണം 12 മില്യണോളം വരുന്ന ആര്‍ബിഎസ് ഉപഭോക്താക്കളുടെ അക്കൗണ്ട് മരവിച്ചതും ഈ വര്‍ഷമായിരുന്നു.

പലപ്പോഴും ടാര്‍ഗറ്റ് പിടിക്കാനുളള ടെന്‍ഷനിടയില്‍ ഉപഭോക്താക്കളെ മാന്യമായി കൈകാര്യം ചെയ്യാനാകാതെ പോകുന്നതാണ് പരാതികള്‍ വര്‍ദ്ധിക്കാനുളള പ്രധാന കാരണമെന്ന്ാണ് സാമ്പത്തിക സൈറ്റായ കാന്‍ഡിഡ് മണി പറയുന്നത്. സ്പാനിഷ് ബാങ്കായ സ്്റ്റാന്റാന്‍ഡറിനെതിരേ 240,597 പരാതികളും എച്ച്എസ്ബിസിയ്‌ക്കെതിരേ 170,926 പരാതികളും ലഭിച്ചിട്ടുണ്ട്. സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് നില പരുങ്ങലിലായ ബാങ്കുകളും കൂനിന്‍മേല്‍ കുരുവെന്ന പോലെ വന്ന ആരോപണങ്ങളും ബാങ്കിംഗ് വ്യവസായത്തിന്റെ ധാര്‍മ്മികത തന്നെ ഇല്ലാതാക്കിയെന്ന് സാമ്പത്തിക നീരീക്ഷകര്‍ വ്യക്തമാക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.