ഇടതുപക്ഷ ആശയങ്ങളില്‍ വിശ്വസിക്കാന്‍ പാര്‍ട്ടികളില്‍ അംഗത്വമെടുക്കേണ്ട ആവശ്യമില്ലെന്ന് പ്രമുഖ എഴുത്തുകാരന്‍ സി.വി. ബാലകൃഷ്ണന്‍.; തൃശ്ശൂരില്‍ മാതൃഭൂമി പുസ്തകോത്സവത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെഗുവേരയുടെ ഫോട്ടോ മേശപ്പുറത്തുവെച്ചാല്‍ ഇടതുപക്ഷമാവില്ല. ടി.പി ചന്ദ്രശേഖരന്‍ വധത്തെ അപലപിക്കുന്നവരെ വലതുപക്ഷ വിധേയത്വമുള്ളവരായാണ് വിലയിരുത്തപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിയോജിക്കാന്‍ അനുവദിക്കാത്ത പ്രസ്ഥാനങ്ങള്‍ ഫാസിസത്തിലേക്കാണ് എത്തിച്ചേരുകയെന്ന് ടി.ഡി രാമകൃഷ്ണനും ചടങ്ങില്‍ അഭിപ്രായപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല