1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 26, 2011

101 ഡാല്‍മേഷ്യന്‍സ് ചിത്രം കണ്ടിട്ടുല്ലവര്‍ അത്ര പെട്ടെന്നൊന്നും അവരെ മറക്കില്ല. ഇപ്പോഴിതാ ഒരു വീട്ടുകാര്‍ പതിനഞ്ചു ഡാല്‍മേഷ്യന്‍മാരെക്കൊണ്ട് വലയുന്നു. രണ്ടു വയസുള്ള ഡാല്മെഷ്യന്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് ഒറ്റ പ്രസവത്തില്‍ പതിനഞ്ചു കുട്ടികളെ പ്രസവിച്ചത്. കുട്ടികള്‍ക്കെല്ലാം അഞ്ചു ആഴ്ച പ്രായമായി. അവര്‍ തങ്ങളുടെ കൃസൃതികള്‍ ആരംഭിച്ചു കഴിഞ്ഞു. അവരുടെ സംരക്ഷകന്‍ കെ സള്ളിവന്‍ പറയുന്നത് ഇപ്പോഴിവിടെ ഏതാണ്ട് ഭ്രാന്ത്‌ പിടിച്ച അവസ്ഥയാണ് എനാണ്. ഇവരെ കുറച്ചു നേരത്തേക്ക് സ്വതന്ത്രമായി പുറത്തു വിട്ടാല്‍ അഞ്ചു മിനിട്ടിനുള്ളില്‍ ഈ വീട് തകര്‍ത്തു കയ്യില്‍ തരും!

കയ്യില്‍ കിട്ടുന്നതെല്ലാം വായ്ക്കുള്ളില്‍ ആക്കും ഇവര്‍. ഇപ്പോഴാണെങ്കില്‍ ഇവര്‍ പരസ്പരം പോരാടിതുടങ്ങിയിട്ടുമുണ്ട്. എന്താകുമെന്ന് ഒരു പിടിയുമില്ല. സാധങ്ങള്‍ കുഴച്ചു മറിച്ചിടുക അവരുടെ സ്വഭാവമാണ്. രാവിലെ ആറുമണിക്ക്‌ ഇവര്‍ എഴുന്നേല്‍ക്കും പിന്നീട് തീറ്റ തുടങ്ങും. പാവം അമ്മ ഡാല്‍മേഷ്യന്‍ മുഴുവന്‍ കുട്ടികള്‍ക്കുമുള്ള പാല് ഉത്പാദിപ്പിച്ചു തുടങ്ങിയിട്ടില്ലാത്തതിനാല്‍ കുട്ടികള്‍ക്ക്‌ കൃത്രിമ പാല്‍ നല്‍കിയാണ് ശരിയാക്കുന്നത്. ഇവര്‍ക്ക് കളികുട്ടിയായി കെയുടെ രണ്ടു വയസുള്ള പേരകുട്ടി സെറി ഉണ്ട്.

സെറിക്ക് പാച്ച് എന്ന് പേരായ പട്ടികുട്ടിയോടാണ് താല്പര്യം. അവളുടെ ദിവസം ആരംഭിക്കുന്നതും അവസാനിക്കുന്നതും അവനോടു കൂടെയാകും. ദിവസത്തില്‍ മിക്കവാറും സമയം അവളുടെ മടിയിലാകും അവന്‍. ഇപ്പോള്‍ പാച്ച് നന്നായി ഭക്ഷണം കഴിച്ചു തുടങ്ങിയിട്ടുണ്ട് . ഇപ്പോള്‍ അവന്റെ ആരോഗ്യം മെച്ചപെട്ടു തുടങ്ങിയിരിക്കുന്നതായും കെയ് പറഞ്ഞു. ഈ പതിനഞ്ചും കുറച്ചു കൂടെ വലുതായാല്‍ വീട് കീഴ്മേല്‍ മറിക്കും എന്നതില്‍ സംശയമൊന്നുമില്ല. കാത്തിരുന്നു കാണുക തന്നെ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.