ഇന്ത്യന്‍ ഭര്‍ത്താക്കന്മാര്‍ പൊതുവേ പോസ്സെസ്സീവ് ആണെന്നൊരു ശ്രുതിയുണ്ട്, പലപ്പോഴും ഇത് സത്യവുമാണ്. അവര്‍ക്ക് തങ്ങളുടെ ഭാര്യയെ ജോലിക്ക് വിടാനൊന്നും താലപര്യമേ ഉണ്ടാകില്ല എന്നാല്‍ ബ്രിട്ടനിലെ സ്ഥിതി പലപ്പോഴും ഇതിനു നേര്‍ വിപരീതമാണ് താനും. എന്തായാലും ഇന്ത്യക്കാരനായ ഒരു ഭര്‍ത്താവിനു കഴിഞ്ഞ ദിവസം ബ്രിട്ടീഷ് കോടതി ശിക്ഷ വിധിച്ചതു അദ്ദേഹം തന്റെ പാരമ്പര്യ ഗുണം കാണിച്ചതിനാണ്, അതായത് തന്റെ ഭാര്യയെ വീട്ടിലിരുത്താന്‍ ഭക്ഷണത്തില്‍ സ്റ്റീരിയോയിഡ് കലര്‍ത്തി കൊടുത്തു അവരെ പൊണ്ണതടിച്ചിയാക്കാന്‍ ശ്രമിച്ചതിന്. സ്ട്ടീരിയോയിദ് നല്‍കി ഭാര്യയെ പൊണ്ണ ത്തടിച്ചി ആക്കിക്കൊണ്ടിരുന്ന ലിസ്ററില്‍ താമസിക്കുന്ന ദല്‍വാര സിംഗാണ് വിചിത്രമായ ഈ കേസിലെ പ്രതി.
17 വര്‍ഷംമുമ്പായിരുന്നു ഇദ്ദേഹം ജസ്പ്രീട് സിംഗ് ഗിലിനെ വിവാഹം കഴിച്ചത്. 15 വയസുള്ള ഒരു ആണ്‍കുട്ടിയും 16 വയസുള്ള ഒരു പെണ്‍കുട്ടിയും ഉണ്ട് ഇവര്‍ക്കെന്നിരിക്കെ ഭാര്യ ജോലി ഉപേക്ഷിച്ച് വീട്ടിലിരുന്നു കുട്ടികളെ നോക്കിയും പാചകം ചെയ്തും ജീവിച്ചാല്‍ മതിയെന്നായിരുന്നു ദള്വാര സിംഗിന്റെ ആഗ്രഹം ഇതിനു നിര്‍ബന്ധിതയാക്കുന്നതിനുവേണ്ടിയാണ് അവരെ തടിച്ചിയാക്കാന്‍ സിംഗ് ശ്രമിച്ചതത്രേ. കഴിഞ്ഞവര്‍ഷം ജനുവരിമുതല്‍ നവംബര്‍വരെയുള്ള കാലയളവില്‍ ഭക്ഷ്യപാനീയങ്ങളില്‍ രഹസ്യമായി സ്റിറോയ്ഡ് കലര്‍ത്തി ഭാര്യക്ക് നല്കുകയായിരുന്നു. അങ്ങനെയിരിക്കെ സ്റിറോയ്ഡ് ഉപയോഗത്തിന്റെ അനന്തരഫലമായി ഭാര്യയുടെ മുഖത്ത് രോമം കിളിര്‍ത്തു. തൊലി ഞൊറിയാന്‍ തുടങ്ങുകയും പുള്ളികള്‍ ഉണ്ടാവുകയും ചെയ്തു. ഭാര്യ ഡോക്ടറെ കാണണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അതിനും സിംഗ് സമ്മതിച്ചില്ല.
കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഒരിക്കല്‍ അര്‍ധരാത്രി ഉണര്‍ന്ന മകള്‍ പിതാവ് ബെഡ് റൂമില്‍ വെച്ച് ഗുളിക പൊടിക്കുന്നത് കണ്ടു അങ്ങനെ മകള്‍ ഇതു സ്റ്റീരിയോയിഡ് ഗുളികള്‍ ആണെന്ന് തിരിച്ചറിയുകയും വിവരം മാതാവിനെ അറിയിക്കുകയും അവര്‍ ഉടന്‍തന്നെ വിവരം പോലീസില്‍ അറിയിക്കുകയും ചെയ്തു. ലിസ്റര്‍ ക്രൌണ്‍ കോടതിക്കുമുമ്പാകെ ഫുഡ് ഫാക്റ്ററി പ്രൊഡക്ഷന്‍ മാനേജര്‍ ആയ സിംഗ് ഹാജരക്കപ്പെട്ടപ്പോള്‍ കുറ്റം സമ്മതിച്ചു. ജഡ്ജി 12 മാസത്തേക്ക് ജയില്‍ ശിക്ഷ വിധിച്ചുവെങ്കിലും രണ്ടു വര്‍ഷത്തേക്ക് ശിക്ഷ സസ്പെന്‍ഡു ചെയ്തു. പകരമായി അവബോധനപരിപാടികളില്‍ പങ്കെടുക്കണം. ഇക്കാലയളവില്‍ ഭാര്യയെ നേരില്‍ കാണുന്നതിനും വിലക്കേര്‍പ്പെടുതിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല