1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 14, 2015

ഇംഗ്ലണ്ടിലെ മെന്റല്‍ ഹെല്‍ത്ത് സര്‍വീസസിന് കൂടുതല്‍ പണം അടുത്ത ബജറ്റില്‍ വകയിരുത്തുമെന്ന് ലിബറല്‍ ഡെമോക്രോറ്റ് ട്രെഷറി സെക്രട്ടറി ഡാനി അലക്‌സാണ്ടര്‍ പറഞ്ഞു. കുട്ടികള്‍ക്ക് ഗുരുതരമായ മാനസിക പ്രശ്‌നങ്ങള്‍ ഉടലെടുക്കാതെ തടയാനുള്ള പദ്ധതികള്‍ ഈ തുക കൊണ്ട് നടപ്പിലാക്കാന്‍ സാധിക്കുമെന്നും ഡാനി അലക്‌സാണ്ടര്‍ പറഞ്ഞു. ടൈംസ് ന്യൂസ് പേപ്പറിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഡാനി അലക്‌സാണ്ടറിന്റെ പ്രസ്താവന.

ആംഡ് ഫോഴ്‌സസ് വെറ്ററന്‍സിനുള്ള ഫണ്ട് ഇരട്ടിയാക്കാനും പദ്ധതിയുണ്ട്. കുട്ടികള്‍ക്കുള്ള മെന്റല്‍ ഹെല്‍ത്ത് സര്‍വീസസിനുള്ള തുക വെട്ടിക്കുറച്ചതിനെ ലേബര്‍ നേരത്തെ വിമര്‍ശിച്ചിരുന്നു. ബുധനാഴ്ച്ച ചാന്‍സിലര്‍ ജോര്‍ജ് ഓസ്‌ബോണ്‍ ചെലവ് പദ്ധതികള്‍ പ്രഖ്യാപിക്കും. നിക്ക് ക്ലെഗ് മെന്റല്‍ ഹെല്‍ത്തിന് പരമ പ്രാധാന്യം നല്‍കിയിട്ടിട്ടുണ്ടെന്നും അതു തന്നെയായിരിക്കും തങ്ങളുടെ പാര്‍ട്ടിയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമെന്നും ഡാനി പറഞ്ഞു.

മെയ് മാസത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്‍പായി ജനപ്രീയമായ പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.