അര്‍ക്കന്‍സാസിലെ ബീബ്സില്‍ പക്ഷികള്‍ കൂട്ടത്തോടെ ചത്തുവീഴുന്നു. പുതുവര്‍ഷപ്പുലരിയുടെ അടുത്തദിവസമാണ് പക്ഷികള്‍ കൂട്ടത്തോടെ ചത്തുവീഴാന്‍ തുടങ്ങിയത്. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി പൊട്ടിച്ച പടക്കങ്ങള്‍ പക്ഷികളുടെ ശ്രദ്ധ തെറ്റിക്കുകയും അവ പരസ്പരം കൂട്ടിയിടിക്കകയുമാവാം ചെയ്തതെന്ന് പക്ഷിശാസ്ത്രജ്ഞര്‍ പറയുന്നു. ജനുവരി രണ്ടിനു തന്നെ ഏഴ് മണിക്ക് ശേഷമുള്ള പട്ടക്കം പൊട്ടിക്കല്‍ പാടില്ലെന്ന് പൊലീസ് ജനങ്ങളെ അറിയിച്ചിരുന്നു.
വീടിനു മുറ്റത്തും കാറുകളുടെ പുറത്തും പൂന്തോട്ടത്തിലുമൊക്കെയായി നൂറുകണക്കിന് കറുത്ത പക്ഷികളാണ് വീണുകിടക്കന്നത്- ഹിച്ച്‌കോക്കിന്റെ ദ ബേര്‍ഡ്‌സ് എന്ന ചിത്രത്തിന്റെ സീനുകള്‍ അനുസ്മരിപ്പിക്കും പോലെ. നാട്ടുകാര്‍ വീടിനു പുറത്തിറങ്ങുമ്പോള്‍ കുട കര്‍ശനമായി ഉപയോഗിക്കണമെന്നും പൊലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പക്ഷിശാസ്ത്രജ്ഞര്‍ കൂട്ടമരണത്തിന്റെ കാരണം അന്വേഷിക്കാന്‍ തുടങ്ങി.
ലോക്കല്‍ ചാനലുകളും ഇതേക്കുറിച്ച് ബോധവല്‍ക്കരണം നല്‍കുന്നുണ്ട്. കഴിഞ്ഞവര്‍ഷവും ഇതുപോലെ പക്ഷികള്‍ കൂട്ടത്തോടെ ചത്തുവീണപ്പോള്‍ ലോകാവസാനമായി എന്നൊരു പ്രചാരണം ഉണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല