1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 27, 2015

70 വര്‍ഷത്തെ ഇടവേളക്കു ശേഷം ജോര്‍ജിയയില്‍ വധശിക്ഷ. കെല്ലി ഗിസ്സന്‍ഡനര്‍ എന്ന 46 കാരിയായ വനിതയുടെ വധശിക്ഷയാണ് തിങ്കളാഴ്ച നടപ്പിലാക്കുക. ഭര്‍ത്താവ് ഡഗ്ലസിന്റെ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതിനാണ് കെല്ലിക്ക് വധശിക്ഷ വിധിച്ചത്.

1945 നു ശേഷം ആദ്യമായാണ് ഒരു വനിതയെ നിയമം മൂലം വധിക്കുന്നത്. കാമുകന്‍ ഗ്രിഗറി ഓവനുമായി ഒരുമിച്ചു ജീവിക്കാന്‍ വേണ്ടിയാണ് കെല്ലി ഭര്‍ത്താവിനെ ആസൂത്രണം ചെയ്ത് കൊലപ്പെടുത്തിയത്.

കെല്ലി കാമുകനെ ഭര്‍ത്താവിനെ കൊല്ലാന്‍ പ്രേരിപ്പിക്കുകയായിരുന്നു എന്ന് കോടതി കണ്ടെത്തി. 1997 ഫെബ്രുവരിയിലായിരുന്നു കൊലപാതകം. കെല്ലിയുടെ കാമുകന്‍ ഗ്രിഗറി ഭര്‍ത്താവ് ഡഗ്ലസിനെ തട്ടിക്കൊണ്ടു പോകുകയും കുത്തിക്കൊലപ്പെടുത്തിയ ശേഷം കാട്ടില്‍ വച്ച് ശവശരീരം കത്തിക്കുകയും ചെയ്തു.

കൊല നടത്തിയ ഗ്രിഗറിക്ക് ജീവപര്യന്തം ശിക്ഷയാണ് ലഭിച്ചത്. എന്നാല്‍ കൊലപാതകത്തിന് പ്രേരണ നല്‍കിയതിനാലും കൃത്യം ആസൂത്രണം ചെയ്തതിനാലും വഞ്ചിച്ചത് സ്വന്തം ഭര്‍ത്താവിനെ ആയതിനാലും കെല്ലി വധശിക്ഷയില്‍ കുറഞ്ഞ ഒന്നും അര്‍ഹിക്കുന്നില്ലെന്ന് കോടതി വിധിയില്‍

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.