ആകെമൊത്തം ടോട്ടല്‍ സാമ്പത്തികമാന്ദ്യമായതുകൊണ്ട് എവിടെയും ചിലവ് കുറഞ്ഞ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും പരസ്യമാണ് ഇപ്പോള്‍ പ്രധാനമായും ഉയരുന്നത്. എന്തെടുത്താലും ഒന്ന് ഫ്രീ, അല്ലെങ്കില്‍ നാല് മണിക്കൂറിന് ഒരു മണിക്കൂര്‍ ഫ്രീ എന്നൊക്കെയാണ് പരസ്യങ്ങള്‍. എന്തായാലും ഇപ്പോള്‍ പുറത്തുവന്ന ഒരു പരസ്യം നിങ്ങളുടെ പ്രത്യേക ശ്രദ്ധ ക്ഷണിക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയമൊന്നുമില്ലതന്നെ.
പരസ്യം ഇതാണ്. കുറഞ്ഞ ചിലവില്‍, വളരെ ചെറിയ കാലയളവ് കൊണ്ട് നിങ്ങള്‍ക്ക് ഒരു കോഴ്സ് സ്വന്തമാക്കാന്‍ സാധിക്കും. അതാണ് കാര്യം. ചിലവ് കുറവ്, പിന്നെ ചെറിയ കാലയളവ്. ഇതുരണ്ടും ബ്രിട്ടീഷുകാരെ ആകര്‍ഷിക്കുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ലതന്നെ. കേവലം പതിനെട്ട് മാസങ്ങള്‍ കൊണ്ട് ഈ ഡിഗ്രി നിങ്ങള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കും എന്നതാണ് വലിയ പ്രത്യേകത. കൂടാതെ വലിയ കോഴ്സുകളെ വെച്ച് നോക്കുമ്പോള്‍ വളരെ കുറഞ്ഞ പൈസ മതിയത്രേ ഈ കോഴ്സിന്.
എഡിന്‍ബര്‍ഗ് സ്കൂള്‍ ഓഫ് ഫുഡ് ആന്‍ഡ് വൈന്‍ എന്ന കോഴ്സാണ് ഇപ്പോള്‍ സൗജന്യ നിരക്കില്‍ സ്വന്തമാക്കാന്‍ അവസരം നല്‍കുന്നത്. ഇംഗ്ലണ്ടിലെ ട്യൂഷന്‍ ഫീസും മറ്റും റോക്കറ്റ് പോലെ കുതിക്കുന്ന കാലത്താണ് തീരെ ചിലവ് കുറഞ്ഞ കോഴ്സുമായി സിറ്റീസ് നെയ്പര്‍ യൂണിവേഴ്സിറ്റിയുമായി ചേര്‍ന്നാണ് കോഴ്സ് നടത്താന്‍ പോകുന്നത്. വേറും 9,500 പൗണ്ടിനാണ് ഈ കോഴ്സ് ചെയ്യാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നത്. അതുതന്നെയാണ് ഇതിന്റെ ഗുണവും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല