കടുവാസങ്കേതങ്ങളില്‍ നിലവിലുള്ള കെട്ടിടങ്ങളും മറ്റും അഞ്ച് വര്‍ഷത്തിനുള്ളില്‍ പൊളിച്ചുമാറ്റണമെന്ന് സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി. ഈ മേഖലകളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇനിമുതല്‍ അനുവാദം നല്‍കരുതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. സുപ്രീം കോടതി ഇത് അംഗീകരിക്കുകയാണെങ്കില്‍ കടുവാ സങ്കേത മേഖലയില്‍ സ്ഥിതിചെയ്യുന്ന ശബരിമലയടക്കമുള്ള ആരാധാനാലയങ്ങളില്‍ ഭാവിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയില്ല. കടുവാ സങ്കേത മേഖലയില്‍ 20 ശതമാനം പ്രദേശത്ത് നിയന്ത്രണങ്ങളോടെ മാത്രമെ വിനോദസഞ്ചാരം അനുവദിക്കാനാകുവെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്.
ഇതിനുപുറമെ രാജ്യത്തെ കടുവാസങ്കേതങ്ങളിലെ ആരാധനാലയങ്ങളില്‍ തീര്‍ത്ഥാടകരെ നിയന്ത്രിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശത്തിലുണ്ട്. ആരാധനാലയങ്ങളുടെ വരുമാനത്തിന്റെ 10 ശതമാനം പ്രദേശത്തെ ജനങ്ങളുടെ വികസനത്തിനായി മാറ്റി വെക്കണം. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലം സമര്‍പ്പിച്ചത്. സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ സുപ്രീം കോടതി അംഗീകരിച്ചാല്‍ ശബരിമലയടക്കമുള്ള ക്ഷേത്രങ്ങളില്‍ നിയന്ത്രണം ബാധകമാകും
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല