യു കെ മലയാളികളില്‍ പലരും ഇന്ന് വിഷാദ രോഗത്തിന് അടിമകളാണ്. ജോലിത്തിരക്കും കുടുംബ പ്രാരാബ്ധങ്ങളും പ്രശ്നങ്ങള്‍ പങ്ക് വയ്ക്കാതെ ഉള്ളിലോതുക്കുന്നതും ഡിപ്രഷന്‍ എന്ന ഓമനപ്പേരില്‍ വിളിക്കുന്ന ഈ അസുഖത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്നു.വിഷാദം ഒരു രോഗമാണ് ഇന്ന് മനസിലാക്കി തക്ക സമയത്ത് ചികില്സ തേടിയില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോകുമെന്നതില്‍ സംശയമില്ല.തീവ്രമായ സങ്കടം, നിസഹായാവസ്ഥ,പ്രാതീക്ഷകള്‍ ഒക്കെ അവസാനിക്കുക എന്നിവയൊക്കെ വിഷാദ രോഗത്തിന്റെ ലക്ഷണങ്ങളാണ്.ഉറക്കമില്ലായ്മ, ഉന്മേഷക്കുറവ്, ശരീരവേദന എന്നിവയും ഇതിന്റെ ഭാഗമായി വരാറുണ്ട്. സ്വയം തിരക്കില്‍ ഏര്‍പ്പെട്ടു നിരാശയില്‍ നിന്നും കര കേറാന്‍
ശ്രമിക്കുന്നവര്‍ തങ്ങള്‍ രോഗാവസ്ഥയിലാണ് എന്ന് മനസിലാക്കുന്നില്ല.
താഴെ പറയുന്ന ലക്ഷണങ്ങളില്‍ നാലോ അതില്‍ കൂടുതലോ രണ്ടാഴ്ചയില്‍ കൂടുതല്‍ തോന്നുകയാണെങ്കില്‍ നിങ്ങള്‍ വിഷാദ രോഗിയാണ്.
*ക്ഷീണവും ഉന്മേഷകുറവും
*അടിക്കടിയുള്ള നിരാശ
*ആത്മവിശ്വാസമില്ലായ്മ
*നിസഹായാവസ്ഥയും പ്രതീക്ഷയില്ലായ്മയും
*ശ്രദ്ധിക്കാന്‍ കഴിയാതിരിക്കുക
*എപ്പോളും സങ്കടം വരിക
*തെറ്റുകാരനാനെന്നു തോന്നുക
*സന്തോഷം ആസ്വദിക്കാന്‍ പറ്റാതിരിക്കുക
*ഉറക്ക കുറവ്
*മറ്റുള്ളവരെ അവഗണിക്കല്‍
*ജോലി ചെയ്യാന്‍ ബുദ്ധിമുട്ടുക
*വിശപ്പില്ലായ്മ
*സെക്സില്‍ താല്പര്യകുറവ്
*ശാരീരികവേദന
*ആത്മഹത്യയെ കുറിച്ചും മരണത്തെ കുറിച്ചും ചിന്തിക്കുക
*സ്വയം വേദനിപ്പിക്കുക
വീട്ടിലും ജോലി സ്ഥലത്തും സമൂഹത്തിലും ഈ ലക്ഷണങ്ങള്‍ നിങ്ങള്‍ക്ക്ബുദ്ധിമുട്ട് സൃഷ്ടിക്കും. അസുഖം, ജോലി ഇല്ലായ്മ,ഡിവോഴ്സ് എന്നിവയും പ്രസവം തുടങ്ങിയ ഹോര്‍മോണ്‍ മാറ്റങ്ങള്‍ കാരണവും വിഷാദ രോഗം ഉണ്ടാകാം.ഡോക്ടറെ കണ്ടു ചികിത്സിക്കേണ്ടത് അത്യാവശ്യമാണ്.
നിരാശ കുറക്കാന്‍ സ്വയം ചെയ്യാവുന്ന ചില കാര്യങ്ങള്‍ ഉണ്ട്.
* വികാരങ്ങള്‍ നിയന്ത്രിക്കാതെ നിങ്ങള്‍ക്ക് എന്ത് തോന്നുന്നുവെന്ന് അടുപ്പമുള്ളവരോട് പറയുക.
*ആശ കൈ വിടരുത്
*ടിവി കാണുകയോ പാട്ട് കേള്‍ക്കുകയോ ചെയ്ത് ശ്രദ്ധ മാറ്റുക
*നന്നായി ഭക്ഷണം കഴിക്കുക
*സ്ഥിരമായി വ്യായാമം ചെയ്യുക
*അധികം മദ്യപിക്കരുത്
*നിരാശനായിരിക്കുമ്പോള്‍ തീരുമാനങ്ങള്‍ എടുക്കാതിരിക്കുക
*ആത്മഹത്യ ചിന്തകള്‍ തുടങ്ങിയവ ഉണ്ടെങ്കില്‍ ഡോക്ടറോട് തുറന്നു പറയുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല