ഡെര്‍ബിയിലെ വീട്ടിലുണ്ടായ വന്‍ അഗ്നിബാധയെ തുടര്‍ന്ന് ആറ് കുട്ടികള്‍ മരിച്ച സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. കുട്ടികളുടെ പിതാവ് മിക്ക ഫില്‍പോട്ട്്(51), മാതാവ് മെയ്‌റീഡ്(31) എന്നിവര്‍ക്കെതിരെയാണ് ഡെര്‍ബി പോലീസ് കേസെടുത്തത്. ഇവരെ ഇന്ന് രാവിലെ സൗത്തേണ്‍ ഡെര്‍ബീഷെയര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
പോലീസ് ശേഖരിച്ച തെളിവുകള്‍ പരിശോധിച്ച അഭിഭാഷകന്‍ ഇവര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കാന്‍ പ്രദമദൃഷ്ട്യാ തെളിവുണ്ടെന്ന് പോലീസിനെ അറിയിക്കുകയായിരുന്നു. എന്നാല്‍ സംഭവത്തെ മുന്‍വിധിയോടെ കാണരുതെന്നും പ്രതികളെന്ന് ആരോപിക്കപ്പെട്ടവര്‍ക്ക് നിഷ്പക്ഷമായ വിചാരണക്ക് അവസരം നല്‍കണമെന്നും ക്രൗണ്‍ അഡ്വക്കേറ്റിന്റെ നിര്‍ദ്ദേശത്തിലുണ്ട്.
കഴിഞ്ഞദിവസം പോലീസ് നടത്തിയ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് നിരവധി ആളുകള്‍ മിക്കിനും മെയ്‌റീഡിനുമെതിരേ തെളിവുകളുമായി മുന്നോട്ട് വന്നിരുന്നു. മേയ് 11നാണ് മിക്കിന്റേയും മേയ്‌റീഡിന്റേയും വീട്ടില്‍ അഗ്നിബാധയുണ്ടായതിനെ തുടര്‍ന്ന് ഇവരുടെ ആറ് കുട്ടികള്‍ മരിച്ചത്. വീടിന്റെ മുകള്‍ നിലയില്‍ ഉറങ്ങികിടന്നിരുന്ന കുട്ടികള്‍ കനത്ത പുകയില്‍ ശ്വാസം മുട്ടി മരിക്കുകയായിരുന്നു.
വിശദമായ പോലീസ് അന്വേഷണത്തില്‍ വീടിന്‍റെ ലെറ്റര്‍ ബോക്സിലൂടെ പെട്രോള്‍ ഒഴിച്ച് കത്തിച്ചതാണ് തീ പടരാന്‍ കാരണമായതെന്ന് കണ്ടെത്തിയിരുന്നു.വീട്ടില്‍ സ്ഥലം കുറവായിരുന്നതിനാല്‍ മാതാപിതാക്കള്‍ പുറത്തെ കാരവനില്‍ ആയിരുന്നു ഉറങ്ങിയിരുന്നത്.കാരവനില്‍ നടത്തിയ വിദഗ്ദ പരിശോധനയ്ക്ക് ശേഷമാണ് ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തത്.കുട്ടികള്‍ മരിച്ചതില്‍ ഏറെ വിഷമം പ്രകടിപ്പിച്ച മാതാപിതാക്കളെ തന്നെ കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്തതോടെ സമീപവാസികള്‍ അമ്പരപ്പില്‍ ആയിരിക്കുകയാണ്.കുട്ടികളുടെ മരണത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇരുവരും പൊട്ടിക്കരഞ്ഞത് വന്‍ മാധ്യമ ശ്രദ്ധയും അനുകമ്പയും നേടിയിരുന്നു,പോലീസ് പ്രതികളെ പിടികൂടാന്‍ വൈകുന്നു എന്നുവരെ ഒരവസരത്തില്‍ ഇരുവരും പരാതിപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല