തലമുടി ഉപയോഗിച്ചും പേപ്പര്‍ ഉപയോഗിച്ചും മറ്റും ഡിസൈനര്‍ വസ്‌ത്രങ്ങള്‍ നിര്‍മ്മിച്ച് പേരും പ്രശസ്‌തിയും നേടിയ ഫാഷന്‍ ഡിസൈനര്‍മാരെ കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാല്‍, വിയറ്റ്‌നാമിലെ ന്യുവാന്‍ മിന്‍ ടുവാന്‍ എന്ന വിദ്യാര്‍ത്ഥി തന്റെ ഗ്രാജുവേഷന്‍ പ്രോജക്‌ടിന്റെ ഭാഗമായി തയാറാക്കിയ ഒരു വസ്‌ത്രം ഇതിലൊക്കെ പേരു നേടി – കോണ്ടം മാത്രം ഉപയോഗിച്ചാണ് ന്യുവാന്‍ പുതുമയുളള വസ്‌ത്രം നിര്‍മ്മിച്ചത്!
‘ബ്രേക്കിംഗ് ദ കോണ്ടം ടാബൂ’ എന്ന പേരില്‍ പുറത്തിറക്കിയ വസ്‌ത്രം നിര്‍മ്മിച്ചിരിക്കുന്നത് 700 കോണ്ടം ഉപയോഗിച്ചാണ്. താന്‍ വെറുമൊരു കൗതുകത്തിനു വേണ്ടിയല്ല മറിച്ച് വിയറ്റ്‌നാംകാര്‍ക്കിടയില്‍ കോണ്ടത്തെ കുറിച്ചുളള അവബോധം വളര്‍ത്താനാണ് ശ്രമിക്കുന്നത് എന്നാണ് വാന്‍ ലാംഗ് സര്‍വകലാശാല വിദ്യാര്‍ത്ഥിയായ ന്യുവാന്‍ പറയുന്നത്.
വിയറ്റ്‌നാംകാരുടെ സെക്‌സിനോടുളള സമീപനത്തില്‍ കാര്യമായ മാറ്റം വേണമെന്നാണ് ടുവാന്റെ അഭിപ്രായം. നേരത്തെ പലരും ലാറ്റെകസ് ഉപയോഗിച്ച് വസ്‌ത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട് എങ്കിലും കോണ്ടം ഉപയോഗിച്ച് മാത്രം ഇത്തരമൊരു വസ്‌ത്രം നിര്‍മ്മിക്കുന്നത് ലോകത്തില്‍ ആദ്യമാണ്. ഈ സംരംഭത്തിന് ന്യുവാന് ആഗോളതലത്തില്‍ പ്രശംസ ലഭിക്കുകയും ചെയ്‌തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല