1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 14, 2011

ഹണിമൂണ്‍ കൊലപാതക്കേസില്‍ സ്വന്തം ഭാര്യയെ മധുവിധു ആഘോഷിക്കാന്‍ ദക്ഷിണാഫ്രിക്കയില്‍ പോയ സമയത്ത് വാടക കൊലയാളികളെ കൊണ്ട് കൊലപ്പെടുത്തി എന്ന കേസില്‍ കുറ്റാരോപിതനായ ബ്രിട്ടീഷ്‌ വ്യവസായിയായ ശ്രീന്‍ ദിവാനിയെ ദക്ഷിണാഫ്രിക്കയ്ക് കേസിന്റെ വിചാരണയ്ക്കായി കൈമാറാന്‍ ഹോം സെക്രട്ടറി തെരേസ മെയ്‌ തീരുമാനം കൈക്കൊണ്ടിരുന്നു. എന്നാല്‍ ഇന്നലെ കെയര്‍ ഹോം ഉടമയായ ഈ മില്യനയറുടെ വക്കീലുമാര്‍ ഹൈക്കോടതിയില്‍ അപ്പീലിനു പോയ്ക്കൊണ്ട് പറഞ്ഞത് അദ്ദേഹം ആത്മഹത്യയുടെ വക്കിലാണെന്നും ദിവാനിയ്ക്ക് മാനുഷിക പരിഗണന നല്‍കി അദ്ദേഹത്തെ കൈമാറുവാനുള്ള തീരുമാനം മാറ്റണമെന്നുമാണ്.

ജയിലില്‍ കഴിയാന്‍ മാനസികമോ ശാരീരികമോ ആയ ആരോഗ്യം അനുവദിക്കുന്നില്ല എന്ന് ചൂണ്ടി കാട്ടി ഇന്നലെയാണ് 31 കാരനായ ശ്രീന്‍ ദിവാനി ബ്രിട്ടീഷ്‌ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. മുന്‍പ്‌ ഡിസ്ട്രികറ്റ് ജഡ്ജി ആയ ഹോവാര്‍ഡ് രിടിലിന്റെ വിധി പ്രകാരം തെരാസ മെയ്‌ ശ്രീന്‍ ദിവാനിയെ ദക്ഷിണാഫ്രിക്കയ്ക്ക് കൈമാറാനുള്ള പേപ്പറില്‍ ഒപ്പ് വെച്ചിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ ശ്രീന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കഴിഞ്ഞ നവംബറില്‍ കേപ്‌ടൌണില്‍ വെച്ചാണ് ഇദ്ദേഹത്തിന്റെ ഭാര്യ ആനി ദിവാനിയും (28) ശ്രീനും സഞ്ചരിച്ച കാര്‍ ഹൈജാക്ക് ചെയ്തു ആനിയെ ആക്രമികള്‍ കൊലപ്പെടുത്തിയത്.

തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ടാക്സി ഡ്രൈവര്‍ ആയിരുന്ന സോള ടോന്ഗോ (25) പിടിയിലാകുകയും ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും കൊലപാതകത്തിനു പിന്നില്‍ ശ്രീന്‍ തന്നെയെന്ന് വ്യക്തമാകുകയും ചെയ്തു. തുടര്‍ന്നു കൂട്ട് പ്രതികള്‍ ആയ ക്വാബെ, എംഗണി എന്നിവരും പിടിയിലായി. എന്നാല്‍ സംഭവം നടന്നത് ദക്ഷിണാഫ്രിക്കയില്‍ ആയതിനാലും ശ്രീന്‍ ബ്രിട്ടീഷ്‌ പൌരന്‍ ആയതിനാലും പ്രതിയെന്ന് ആരോപണ വിധേയനായ ഇദ്ദേഹത്തെ കൈമാറേണ്ട തീരുമാനം ബ്രിട്ടനാണ് എടുക്കേണ്ടത്. എന്നാല്‍ ആരോഗ്യം മോശമാണെന്ന് കോടതിയെ ബോധിപ്പിച്ചതിനെ തുടര്‍ന്നു കേസിന്റെ വാദം നീളുകയും ചെയ്തു.

ബ്രിസ്റ്റൊളിലെ തന്റെ വീടിനടുത്തുള്ള ക്ലിനിക്കില്‍ ഇപ്പോള്‍ ചികിത്സയിലാണ് ശ്രീന്‍. ഇക്കാര്യങ്ങള്‍ എല്ലാ ചൂണ്ടിക്കാട്ടിയാണ് ശ്രീന്‍ ദിവാനിയുടെ വക്കീല്‍ ക്ലാരെ മോന്ടോഗോമറി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നതു. അദ്ദേഹം പറയുന്നത് ശ്രീന്‍ ദിവാനിയെ പോലീസിനു കൈമാറാന്‍ അദ്ദേഹത്തിന്റെ ഡോക്റ്റര്‍മാര്‍ ആരോഗ്യസ്ഥിതി പരിഗണിച്ചു അനുവാദം തരുന്നില്ല എന്നാണു. അതേസമയം ശ്രീന്‍ തനിക്കെതിരെയുള്ള ആരോപണം എല്ലാം പൂര്‍ണമായും ഇപ്പോഴും നിഷേധിക്കുകയാണ്.

തന്റെ കക്ഷിക്ക് വരുന്ന 6 മാസം നിര്‍ബന്ധിത ചികിത്സ ആവശ്യമാണെന്നും ഡോക്റ്റര്‍ വ്യക്ത്മാക്കിയിട്ടുണ്ടെന്നും മെന്റല്‍ ഹെല്‍ത്ത്‌ നിയമപ്രകാരം അദ്ദേഹത്തെ വിചാരണയ്ക്കായി കൈമാറാനുള്ള തീരുമാനം പുന പരിശോധിക്കണമെന്നും വക്കീല്‍ പറഞ്ഞു. അതേസമയം ആനിയുടെ ബന്ധുക്കള്‍ തങ്ങള്‍ക്കു നീതി ലഭിക്കണമെന്നും, ശ്രീന്‍ വിചാരണ നേരിട്ടാല്‍ മാത്രമേ തങ്ങള്‍ക്കു തങ്ങളുടെ മകള്‍ എന്തിനു കൊല്ലപ്പെട്ടു എന്നറിയാന്‍ സാധിക്കുകയുള്ളൂ എന്നും വ്യക്തമാക്കി. എന്തായാലും ഹൈക്കോടതി വിധി പോലെയിരിക്കും ഹണിമൂണ്‍ കൊലപാതകകേസിന്റെ ഇനിയുള്ള മുന്നോട്ടു പോക്ക്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.