ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി ലോകത്തെ ഏറ്റവും സമ്പന്നന്നായ ക്രിക്കറ്റ് താരംമെന്ന് ഫോബ്സ് മാഗസിന്റെ റിപ്പോര്‍ട്ട്. അമേരിക്കന്‍ ബിസിനസ് മാഗസിനായ ഫോബ്സ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കനുസരിച്ച 2.56 കോടി ഡോളറാണ് (150 കോടിയോളം രൂപ) ധോണിയുടെ സമ്പത്ത്. പട്ടികയില്‍ സച്ചിന് രണ്ടാംസ്ഥാനത്താണ്. 1.86 കോടി ഡോളറാണ് സച്ചിന്റെ സമ്പത്ത്.
ആദ്യത്തെ അഞ്ച് സ്ഥാനങ്ങളിലും ഇന്ത്യന്‍ താരങ്ങളാണ്.
ധോണിയുടെ ആകെ സമ്പാദ്യത്തില്‍ 2.3 കോടി ഡോളറും പരസ്യത്തില്‍ നിന്നും മറ്റ് വാണിജ്യ രംഗത്ത് നിന്നുമാണ്. ക്രിക്കറ്റില്‍ നിന്ന് ലഭിക്കുന്നത് വെറും 35 ലക്ഷം മാത്രം. പട്ടികയില്‍ ഇടം നേടിയ മറ്റ് താരങ്ങള്‍ ഇവരാണ് ഗൗതം ഗംഭീറാണ് (73 ലക്ഷം ഡോളര്‍) വിരാട് കൊഹ്ലി(71 ലക്ഷം ഡോളര്‍), വീരേന്ദര്‍ സെവാഗ്(69 ലക്ഷം ഡോളര്‍).
37 ലക്ഷം ഡോളറിന്റെ സമ്പാദ്യവുമായി യൂസഫ് പത്താന് പട്ടികയിലെ പത്താം സ്ഥാനത്താണ്.
ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങളായ ഷെയ്ന് വാട്സന്(59 ലക്ഷം ഡോളര്‍), മൈക്കിള്‍ ക്ലാര്‍ക്ക്(49 ലക്ഷം ഡോളര്‍), ബ്രെറ്റ് ലീ(48 ലക്ഷം ഡോളര്‍), റിക്കി പോണ്ടിംഗ്(41 ലക്ഷം ഡോളര്‍) എന്നിവരാണ് 6,7,8,9 എന്നീ സ്ഥാനങ്ങളില്‍ ഇടം പിടിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല