ഡയാനയുടെ ജീവിതം കാമിലയുമായി എത്ര ബന്ധപ്പെട്ടു കിടക്കുന്നു എന്ന് കാണിക്കുന്ന കത്തുകള്‍ ലേലത്തിന്. ചെറുപ്പക്കാരിയായ ഡയാന കാമിലയെ തന്റെ എതിരാളിയായി കാണുന്ന കത്താണ് ഇത്. തന്റെ രണ്ടാനമ്മയായ രേയ്നെ സ്പെന്സറിനു ഡയാന അയച്ച കത്തില്‍ തന്റെ പ്രേമത്തിന് എതിരാളിയായ ഒരുവളെക്കുറിച്ച് പറയുന്നുണ്ട്. എതിരാളിയുടെ പേര് പറയാതെ “അവള്‍” എന്നാണു ഡയാന അതിസംബോധന ചെയ്തിരിക്കുന്നത്. ചാള്‍സ് രാജകുമാരന്‍ വിവാഹാഭ്യര്‍ഥന നടത്തുന്നതിന് ആഴ്ചകള്‍ക്ക് മുന്‍പാണ് ഈ കത്ത് ഡയാന എഴുതിയത്. ഓസ്ട്രലിയയിലേക്ക് ഒരു അവധിയാത്രക്കായി പോകുന്നതിനും ചാള്‍സ് രാജകുമാരനെ അദ്ദേഹത്തിന്റെ വഴിക്ക് ഒറ്റക്കാക്കുന്നതിലും ഡയാന ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഈ ആശങ്ക കാമില ഉള്ളതിനാലായിരുന്നു എന്നാണു കരുതപ്പെടുന്നത്.
1981 ജനുവരി 18നു എഴുതിയ ഈ കത്തില്‍ ഓസ്ട്രലിയയിലേക്ക് പോകാന്‍ തീരുമാനിക്കുകയും കുറച്ചു നാള്‍ അകന്നു നില്‍ക്കുന്നത് പ്രേമം കത്തിപടരാന്‍ ഇടയാക്കും എന്നും പറയുന്ന ഡയാനയെ നമുക്ക് കണ്ടെത്താം. ഇതിനു കുറച്ചു ആഴ്ചകള്‍ക്ക് ശേഷം അതായത് ഫെബ്രുവരി 3 നു ചാള്‍സ് വിവാഹ അഭ്യര്‍ത്ഥന നടത്തിയിരുന്നു. അതിനു ശേഷം പിന്നെയും ഡയാന വിനോദയാത്ര പൂര്ത്തിയാക്കുവാനായി പറന്നു. മാധ്യമങ്ങള്‍ അറിയാതെ രാജകുമാരിയുടെ സ്വന്തമായ നോര്‍ക്ഫോക് എസ്റ്റേറ്റില്‍ ചാള്‍സിനോപ്പം കഴിഞ്ഞു കൂടിയതിന്റെ മധുരതരമായ ഓര്‍മ്മകള്‍ ഈ കത്തില്‍ പങ്കു വയ്ക്കുന്നുണ്ട്. രണ്ടാനമ്മ തനിക്ക് അയച്ച കത്തിനെ പുകഴ്ത്തി സംസാരിക്കുന്നുണ്ട് ഡയാന ഇതില്‍. എന്നാല്‍ അതില്‍ അനാവശ്യമായ പുകഴ്ത്തലുകള്‍ നിറഞ്ഞതായിട്ടാണ് ചിലയിടങ്ങളിലെ സൂചനകള്‍ പറയുന്നത്. സാടിഗ്രാമില്‍ നിന്ന് വന്നതിനു ശേഷം ധൃതിയില്‍ വീട് വിട്ടതില്‍ നീരസപ്പെടരുത് എന്നും രേയ്നെ സ്പെന്സറുടെ ദയവില്‍ എത്രമാത്രം തനിക്ക് വിശ്വാസമുണ്ട് എന്നും ഡയാന ഇതില്‍ വെളിപ്പെടുത്തുന്നു.
കത്തില്‍ പലയിടത്തും അവള്‍ എന്നുള്ള വാക്കുകള്‍ ആവര്‍ത്തിക്കുന്നുണ്ട്. തന്റെ പ്രേമബന്ധതിനു ഭീഷണിയാകുമോ എന്ന രീതിയിലുള്ള ഇടങ്ങളിലാണ് ഈ വാക്ക് ഉപയോഗിച്ചിട്ടുള്ളത്. ഒടുവില്‍ എല്ലാം ശരിയാകും എന്ന ശുഭപ്രതീക്ഷയോടെയാണ് കത്ത് അവസാനിക്കുന്നത്. രണ്ടു കത്തുകളാണ് ലേലത്തിന് വയ്ക്കുന്നത്. ഇത് കൂടാതെ 1980 ഡിസംബര്‍ 28നു അയച്ച കത്ത് രേയ്നെ ഡയാനയ്ക്ക് നല്‍കിയ സമ്മാനങ്ങളോടുള്ള പ്രതികരണമാണ്. അമിതമായി സംസാരിക്കുന്നതും ഭക്ഷണം കഴിക്കുന്നതും വല്ലാതെ അലട്ടുന്ന ഡയാനയെ ഇതില്‍ കാണാം. ലണ്ടനിലെ സ്വവസതിയില്‍ നിന്നാണ് ഡയാന ഈ കത്തുകള്‍ എഴുതിയിട്ടുള്ളത്. ഡയാനയെപ്പോലുള്ള പെണ്‍കുട്ടിയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ഘട്ടങ്ങള്‍ വെളിച്ചത്ത് കൊണ്ട് വരുന്ന ഈ കത്തുകള്‍ക്ക് ആവശ്യക്കാര്‍ ഏറെ കാണും എന്ന് തന്നെയാണ് എല്ലാവരുടെയും പ്രതീക്ഷ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല