എണ്ണവില കൂടുകയെന്ന് പറഞ്ഞാല്‍ വലിയ പ്രശ്നംതന്നെയാണ് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. കൂട്ടത്തില്‍ കൂടാത്തതായി ഒന്നുംതന്നെ കാണില്ല. ഇന്ത്യയില്‍ എണ്ണവില കൂടിയാല്‍ തമിഴ്നാട്ടില്‍നിന്ന് കൊണ്ടുവരുന്ന പച്ചക്കറികളുടെയും അരിയുടെയും വില കൂടുന്ന കാര്യം മലയാളികള്‍ക്ക് പരിചയമുള്ള കാര്യമാണ്. കൂടാതെ ബസ്സ് ചാര്‍ജ് വര്‍ദ്ധിക്കും, ഓട്ടോക്കൂലി കൂടും അങ്ങനെ വര്‍ദ്ധിക്കാത്തതായി ഒന്നും കാണില്ല. ബ്രിട്ടണിലും അങ്ങനെ തന്നെയാണ് കാര്യങ്ങള്‍. ഇപ്പോള്‍ ജനങ്ങള്‍ ഇടിത്തീപ്പോലെ കേള്‍ക്കുന്ന ഒരു കാര്യം ഡീസല്‍ വിലയുടെ വര്‍ദ്ധനവാണ്.
ലിറ്ററിന് 1.43 പൗണ്ടാണ് ഡീസല്‍വില. അത് ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നാണ് അറിയുന്നത്. 143.05 പെന്‍സ് നല്‍കിയാല്‍ മാത്രമെ ഒരു ലിറ്റര്‍ ലഭിക്കുകയുള്ളൂ. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ ഡീസല്‍വിലയില്‍ വന്‍വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു വാന്‍റെ ടാങ്ക് നിറയെ പെട്രോള്‍ അടിക്കണമെങ്കില്‍ 23 പൗണ്ടുവേണ്ടിവരും. 70 ലിറ്റര്‍ ഡീസലൊക്കെ കൊള്ളുന്ന ഒരു സാധാരണ വണ്ടിയുള്ളവര്‍ക്ക് നൂറ് പൗണ്ടിലേറെ ചെലവാകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. രണ്ടുവര്‍ഷത്തിനിടയില്‍ 20.50പൗണ്ട് ഡീസല്‍വിലയില്‍ കൂടിയിട്ടുണ്ട് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
പെട്രോള്‍വിലയിലും കാര്യമായ വര്‍ദ്ധനവ് രേഖപ്പെടുത്തുന്നുണ്ട്. 135.39 പെന്‍സാണ് ഇപ്പോള്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില. കഴിഞ്ഞ വര്‍ഷം പെട്രോള്‍വിലയില്‍ വന്‍വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇതിനെല്ലാം പുറമെ എണ്ണവിലയില്‍ കാര്യമായ വര്‍ദ്ധനവുണ്ടാകുമെന്നാണ് ഇപ്പോള്‍ അറിയുന്നത്. ഒരു ലിറ്ററിന് മൂന്ന് പെന്‍സെങ്കിലും കൂടുമെന്നാണ് അറിയുന്നത്. അങ്ങനെ വന്നാല്‍ ബ്രിട്ടീഷ് ജനതയെ കാര്യമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് ഭക്ഷണസാധനങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ വിലകൂട്ടുമെന്നാണ് സൂചന.
രണ്ടുവര്‍ഷംമുമ്പ് ഡീസലിന്റെ വില ലിറ്ററിന് 113.62 പെന്‍സ് മാത്രമായിരുന്നു. എഴുപത് ലിറ്റര്‍ എണ്ണയ്ക്ക് അന്ന് 79.50 പൗണ്ട് മാത്രം മതിയായിരുന്നു. എന്നാല്‍ വിലക്കയറ്റം കാര്യങ്ങളെ നിയന്ത്രാതീതമാക്കിയിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല