1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 14, 2011

വിവാഹം എന്നത് രണ്ട് പേരെ ചേര്‍ത്ത് നിര്‍ത്തുന്ന ദൃഡബന്ധമാണ് , എന്നാല്‍ കഴിഞ്ഞ കുറെ കാലത്തെ കണക്കുകള്‍ വ്യക്തമാക്കുന്നത് വിവാഹങ്ങളോളം തന്നെ വിവാഹമോചനങ്ങളും നടക്കുന്നുണ്ട് എന്നാണ്.

ഡ്രൈവിംഗ് ലൈസന്‍സ് കിട്ടുന്നതിനേക്കാള്‍ എളുപ്പമാണ് ഡിവോഴ്സ് കിട്ടാനെന്നു ബ്രിട്ടനിലെ ഉയര്‍ന്ന ജഡ്ജി അഭിപ്രായപ്പെടുകയുണ്ടായ്. ഉയര്‍ന്നു വരുന്ന ഈ ദാമ്പത്യ തകര്‍ച്ചയെ മുന്‍ നിര്‍ത്തി ബി ബി സിക്ക് അനുവദിച്ച അഭിമുഖത്തില്‍ സര്‍ . പോള്‍ കോളറിഡ്ജാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. അദ്ദേഹം പറയുന്നു, സമൂഹത്തിന്റെ നന്മയ്ക്ക് ദാമ്പത്യം പോലുള്ള ബന്ധങ്ങള്‍ അത്യാവശ്യമാണെന്ന തിരിച്ചറിവ് നമുക്ക് ഉണ്ടാകേണ്ടിയിരിക്കുന്നു. 3 .8 മില്യന്‍ കുട്ടികളാണ് കുടുംബ കോടതികളില്‍ ഇത്തരം കേസുകള്‍ എത്തുന്നത് വഴി ഒറ്റപെട്ടു പോയതെന്നാണ് ഇതുവരെയുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്, ഈ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

ഡിവോഴ്സ് നേടിയെടുക്കുക എന്നത് പങ്കാളികള്‍ക്ക് രണ്ട് പേര്‍ക്കും എതിര്‍പ്പില്ലാത്തതിനാല്‍ വെറും അപേക്ഷ പൂരിപ്പിക്കുന്ന ചടങ്ങ് മാത്രമായ് മാറിയിരിക്കുകയാണ്. 6 ആഴ്ച കൊണ്ട് വിവാഹമോചനം നേടിയെടുക്കാം.

രതിയും വിവാഹത്തെയും കുറിച്ചുള്ള കാഴ്ചപ്പാടില്‍ കഴിഞ്ഞ 50 വര്‍ഷങ്ങള്‍ക്കിടയില്‍ സമൂഹത്തില്‍ വന്ന മാറ്റങ്ങളാണ് വിവാഹമോചനങ്ങള്‍ വര്‍ദ്ധിക്കാന്‍ പ്രധാന കാരണമെന്നാണ് അദേഹം പറയുന്നത്. വിവാഹം കൂടാതെയുള്ള ദൃഡ ബന്ധങ്ങള്‍ സാധ്യമാണെന്ന് പറയുന്നതിനൊപ്പം അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു, വിവാഹം കഴിച്ചവരെക്കാള്‍ കൂടുതല്‍ തകരുന്നത് വിവഹേതരമായ ബന്ധങ്ങളാണ് അത്തരക്കാര്‍ക്ക് കോടതിയില്‍ എത്തേണ്ട ആവശ്യമില്ലാത്തതിനാല്‍ നാമത്‌ അറിയുന്നില്ലെന്ന് മാത്രം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.