സൌമ്യ വധക്കേസില്‍ പ്രോസിക്യൂഷന് എതിരായി മൊഴി നല്‍കിയ തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഡോ ഉന്‍മേഷിനെ സസ്പെന്‍ഡ് ചെയ്തു. ഉന്മേഷിനെതിരെ കൂടുതല്‍ കര്‍ശന നടപടികള്‍ ആരോഗ്യവകുപ്പ് സ്വീകരിച്ചേക്കും. ഇദ്ദേഹത്തിനെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
സൌമ്യാ വധക്കേസിലെ കോടതിയുടെ വിധിപ്രസ്താവനയില്‍ ഡോ ഉന്മേഷിനെതിരേയുള്ള പരാമര്‍ശങ്ങള്‍ക്കൂടി പരിഗണിച്ചാണ് സസ്പന്‍ഡ് ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കെ പ്രതിക്ക് അനുകൂലമായി മൊഴി നല്‍കിയ ഉന്‍മേഷിനെ കോടതി വിമര്‍ശിച്ചിരുന്നു.
സൌമ്യയുടെ പോസ്റ്റുമോര്‍ട്ടം നടത്തിയത് തൃശൂര്‍ മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം മേധാവി ഡോ. ഷെര്‍ളി വാസുവാണെന്നാണ് രേഖകളില്‍ പറയുന്നത്. എന്നാല്‍ സൌമ്യയുടെ പോസ്റുമോര്‍ട്ടം നടത്തിയത് താനാണെന്ന് ഡോ.ഉന്മേഷ് മൊഴി നല്‍കുകയായിരുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല