ബ്രസീല്‍: പ്രസവസമയത്ത് ഡോക്ടര്‍മാര്‍ കുട്ടിയുടെ തല വലിച്ച് പറിച്ചു. വടക്ക് കിഴക്കന്‍ ബ്രസീലിലെ അരക്കാജുവിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. തുടര്‍ന്ന് തല നഷ്ടപ്പെട്ട കുട്ടിയുടെ മൃതദേഹം അമ്മയുടെ ശരീരത്ത് നിന്ന് അടിയന്തിര ശസ്ത്രക്രീയയിലൂടെ നീക്കി.
കഴിഞ്ഞ വ്യാഴാഴ്ചയാണ് 22 കാരിയായ സ്ത്രീ കടുത്ത പ്രസവവേദനയെ തുടര്‍ന്ന് സാന്താ ഇസബെല്ല മെറ്റേണിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുന്നത്. അഞ്ച് ഡോക്ടര്‍മാരടങ്ങുന്ന സംഘം മണിക്കൂറുകള്‍ പ്രയത്‌നിച്ചെങ്കിലും കുട്ടിയെ പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. കുട്ടിയുടെ തല പുറത്തേക്ക് വന്നെങ്കിലും ശരീരം വന്നിരുന്നില്ല. കുട്ടിയെ പുറത്തെടുക്കാനായി കുട്ടിയുടെ തലയില്‍ പിടിച്ച് വലിച്ചതാകാം ദുരന്തത്തിന് കാരണമായതെന്ന് കരുതുന്നു.
തങ്ങളുടെ കുടുംബമാകെ ദുരന്തത്തിന്റെ ഞെട്ടലിലാണന്ന് സ്ത്രീയുടെ ബന്ധു ഗില്‍മെര അസെവെഡോ ഡോസ് സാന്റോസ് പറഞ്ഞു. അവള്‍ക്ക് കടുത്ത വേദനയുണ്ടായിരുന്നു. കുട്ടിയെ പുറത്തെടുക്കാനായി അവര്‍ അവളുടെ വയറ്റില്‍ അമര്‍ത്തുന്നുണ്ടായിരുന്നു. പെട്ടന്ന് ഒരു ഡോക്ടര്‍ ഉച്ചത്തില്‍ മാര്‍ക്കോസ് നിങ്ങള്‍ക്കെന്താ ഭ്രാന്തുേേണ്ടാ എന്ന് ചോദിക്കുന്നത് കേട്ടു. എന്താണ് സംഭവിക്കുന്നതെന്ന് അവള്‍ക്ക് മനസ്സിലായില്ല. ഉടന്‍ തന്നെ അവളെ അടിയന്തിര ശസ്ത്രക്രീയയ്ക്ക് വിധേയയാക്കുകയായിരുന്നു. – അവര്‍ ബ്രസീലിലെ ഗ്ലോബോ ജി1 എന്ന വെബ്ബ്‌സൈറ്റില്‍ എഴുതി.
ഡോക്ടര്‍മാരുടെ അനാസ്ഥയാണ് സംഭവത്തിന് കാരണമെന്ന് സ്ത്രീയുടെ കുടുംബം ആരോപിച്ചു. സംഭവത്തെകുറിച്ച ്‌വിദഗ്ദ്ധരുടെ സംഘം അന്വേഷിക്കുമെന്ന് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോബോറ ലെയ്റ്റ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല