1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 26, 2012

ലോകത്തിലെ ആദ്യത്തെ നാലവയവ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയിലൂടെ രണ്ടു കയ്യും രണ്ടു കാലും ഒരേ ശസ്ത്രക്രിയയിലൂടെ മാറ്റി വച്ച് ചരിത്രം രചിച്ചിരിക്കയാണ് തുര്‍ക്കിയിലെ ശസ്ത്രക്രിയാ വിദഗ്ധര്‍. ഇരുപതു മണിക്കൂറോളം അമ്പതു വിദഗ്ധരുടെ സേവനം ആവശ്യമായി വന്നു ശസ്ത്രക്രിയക്ക്. ചികിത്സകരില്‍ പ്രധാനിയായ ഡോ:മുരറ്റ്‌ ടാന്‍സര്‍ രോഗിക്ക് രക്തദാനം നല്‍കുവാനും തീരുമാനിച്ചിട്ടുണ്ട്. അങ്കാരയിലെ ഹസിട്ടെപ്പേ യൂണിവേര്‍സിറ്റി ഹോസ്പിറ്റല്‍ ആണ് ചരിത്രത്തിന്റെ ഭാഗമാകുവാന്‍ പോകുന്നത്.

രോഗിയെക്കുറിച്ചുള്ള വിവരങ്ങള്‍ ഇത് വരേയ്ക്കും പുറത്തു വിട്ടിട്ടില്ല. ഇതേപോലെ രണ്ടു മാസം മുന്‍പ് അണ്ടാല്യയില്‍ മൂന്നവയവങ്ങള്‍ ഒരേ ശസ്ത്രക്രിയയില്‍ മാറ്റി വയ്ക്കുവാന്‍ ശ്രമിച്ചു എങ്കിലും അത് പരാജയപ്പെട്ടിരുന്നു. ഈ ശസ്ത്രക്രിയക്ക് ശേഷം കോശങ്ങളുടെ പൊരുത്തക്കേട് മൂലം ഒരു കാല്‍ നീക്കം ചെയ്യുന്നതിന് തീരുമാനിക്കപ്പെടുകയായിരുന്നു. എന്നാല്‍ ആ രോഗിയുടെ രണ്ടു കൈകളും മാറ്റി വച്ചത് വിജയിച്ചു.

ഇപ്പോള്‍ നാലവയവങ്ങളുടെ ശസ്ത്രക്രിയ നടത്തിയ അതേ വിദഗ്ധരുടെ സംഘം മറ്റൊരു രോഗിക്ക് മുഖം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും നടത്തിയിരുന്നു. എഴുപതു ശതമാനവും മുഖം നഷ്ടപ്പെട്ട ഉഗര്‍ അകാര്‍ എന്ന യുവാവിനാണ് ഈ ശാസ്ത്ര ക്രിയ മൂലം പുതു ജീവിതം ലഭിച്ചത്. അദ്ദേഹത്തിന്റെ രണ്ടാം വയസിലുണ്ടായ ടി.വി.ട്യൂബ് അപകടം ആണ് മുഖം നഷ്ടപ്പെടുത്താന്‍ ഇടയാക്കിയത്. നാല്പത്തി അഞ്ചു വയസുകാരനായ ഒരാളുടെ മുഖത്തെ കോശങ്ങള്‍ വച്ച് പിടിപ്പിച്ചാണ് ഈ പത്തൊന്‍പതുകാരന് പുതിയ മുഖം നല്‍കിയത്.

അടുത്ത ആറു മാസത്തേക്ക് മുഖ ഭാവങ്ങള്‍ ഉണ്ടാക്കുവാന്‍ സാധിക്കില്ല എങ്കിലും പതിയെ ഭാവങ്ങള്‍ എല്ലാം മുഖത്ത് തെളിയും എന്ന് വിദഗ്ധര്‍ അറിയിച്ചു. വദനമാറ്റ ശസ്ത്ര ക്രിയ ആദ്യമായി പരീക്ഷിച്ചു വിജയിച്ചത് അമേരിക്കയിലായിരുന്നു. 2008 ഡിസംബറില്‍ ക്ലീവ് ലാന്‍ഡ്‌ ക്ലിനിക്കിലായിരുന്നു സംഭവം. കോണ്ണി കള്‍പ് എന്നായിരുന്നു രോഗിയുടെ പേര്. 2004 ല്‍ ഭര്‍ത്താവുമായുള്ള പ്രശ്നത്തില്‍ മുഖത്ത് മര്‍ദ്ദനമേറ്റതിനാല്‍ മുഖം വൃകൃതമായ കോണ്ണി കള്‍പ് എന്നാല്‍ പിന്നീട് ശസ്ത്രക്രിയയിലൂടെ അവര്‍ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വരികയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.