1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 19, 2011

അഞ്ചു വര്‍ഷത്തിനുള്ളില്‍ 150 വര്‍ഷം ജീവിക്കാന്‍ പര്യപ്തരാകും നമ്മള്‍! വിശ്വസിക്കാന്‍ അല്പമധികം പ്രയാസമുണ്ടല്ലേ, സാധാരണ പുരാണങ്ങളിലും ഭ്രമാത്മക നോവലുകളിലും മാത്രമല്ലേ നമ്മള്‍ മരണമില്ലാത്ത ജീവിതത്തെ കുറിച്ച് കേട്ടിട്ടുള്ളൂ, എന്നാല്‍ 150 വര്‍ഷം ജീവിക്കാന്‍ മനുഷ്യരെ പ്രാപ്തരാക്കുമെന്ന് പറയുന്നത് സാഹിത്യവും പുരാണവും ഒന്നുമല്ല നമ്മുടെ ശാസ്ത്ര ലോകം തന്നെയാണ്. മനുഷ്യന്റെ ആയുസ് വര്‍ദ്ധിപ്പിക്കുന്ന തരത്തിലുള്ള മരുന്നുകളുടെ കണ്ടെത്തല്‍ വരുന്ന അഞ്ചു വര്‍ഷത്തിനുള്ളില്‍ സംഭവിക്കുമെന്നും ഇതുവഴി 150 വര്‍ഷത്തിലധികം വരെ നമുക്ക് ആരോഗ്യത്തോടെ ജീവിക്കാമെന്നും ഡോക്റ്റര്‍മാര്‍ സൂചന നല്‍കി കഴിഞ്ഞു.

പ്രൊഫസര്‍ പീറ്റര്‍ സ്മിത്ത് പറയുന്നത് സ്റ്റെം സെല്‍ തെറോപ്പിയും, പ്രായമാകുന്നതിനെ ചെറുക്കുന്നതിനുള്ള ട്രീറ്റ്മെന്റും , പൊതു സമൂഹത്തില്‍ ആരോഗ്യ മേഖലയില്‍ ഉണ്ടാകുന്ന മെച്ചങ്ങളും നമ്മുടെ ശരീരത്തെ അതിനു സ്വയം അഴിച്ചുപണി നടത്താന്‍ സഹായിക്കുമെന്ന് വാദിക്കുന്നു. അതേസമയം കൂടുതല്‍ കാലം ജീവിക്കുന്നതിലല്ല കൂടുതല്‍ കാലം ആരോഗ്യത്തോടെ, സന്തോഷത്തോടെ ജീവിക്കാന്‍ കഴിയുന്നതാണ് വലിയ കാര്യമെന്നും അദ്ദേഹം കൂട്ടി ചേര്‍ക്കുന്നു.

ന്യൂ സൌത്ത് വേല്‍സ് യൂണിവേഴ്സിറ്റി അധികാരിയായ പ്രൊഫ: സ്മിത്ത് പറയുന്നത് മേല്‍പ്പറഞ്ഞ തെറാപ്പികള്‍ അതിന്റെ ആദ്യ ഘട്ടങ്ങളില്‍ മാത്രമാണ് എത്തിയിരിക്കുന്നതെന്നും അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ മാര്‍ക്കറ്റില്‍ ഇത്തരമ തെറാപ്പികള്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ലഭ്യമാകുമെന്നാണ്. മുന്‍പ് പ്രായമാകുന്നതിനെ ചെറുക്കാന്‍ കഴിവുള്ള കൊമ്പൌണ്ടിനെ ചുവന്ന വൈനില്‍ ഹാര്‍വാര്‍ഡ്‌ യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ ഡേവിഡ് സിന്‍ക്ലെയര്‍ കണ്ടെത്തിയിരുന്നു.

റെസ്വെരേട്രോള്‍ എന്ന ഈ ഘടകത്തെ കുറിച്ച് പഠിച്ച ശേഷം പ്രൊഫ: ഡേവിഡ് പറഞ്ഞത് ആയുസ് 150 വര്ഷങ്ങള്‍ വരെയാക്കുന്ന തരത്തിലുള്ള ടെക്നോളജിയുടെ തുടക്കത്തിലാണ്‌ ഗവേഷകലോകം ഇപ്പോഴെന്നാണ്. അതേസമയം ശാരീരികമായി ആയുസ് വര്‍ദ്ധിപ്പിക്കാമെങ്കിലും മാനസികമായി പ്രായമാകുന്നതിനെ ചെറുക്കാന്‍ ഈ കണ്ടെത്തലുകള്‍ക്ക് കഴിയില്ല എന്നത് ബുദ്ധിഭ്രമം ഉള്ളവരുടെ എണ്ണം ഭാവിയില്‍ വര്‍ദ്ധിപ്പിക്കാന്‍ ഇത്തരം കണ്ടെത്തല്‍ ഇടയാക്കുമെന്ന മുന്നറിയിപ്പും പ്രൊഫ: സ്മിത്ത് തരുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.