1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 23, 2015

ക്ലോണിംഗിലൂടെ ആദ്യമുണ്ടായ ജീവിയായ ഡോളി എന്ന ആടിനെ യുകെ ആദരിക്കും. യുകെയിലെ എഡിന്‍ബര്‍ഗില്‍ ഡോളി ചെലവിട്ട കുറച്ചു ദിവസങ്ങളുടെ ഓര്‍മ്മക്കായാണ് ആദരിക്കല്‍ ചടങ്ങ്. എഡിന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റിയിലെ റോസ്ലിന്‍ ഇന്‍സ്റ്റിട്യൂട്ടിലാണ് ഡോളി ജനിച്ചതും വളര്‍ന്നതും.

റോസ്ലിന്‍ ഇന്‍സ്റ്റിട്യൂട്ടില്‍ ഒത്തു ചേരുന്ന ശാസ്ത്രജ്ഞരുടെ ഒരു സംഘം ഡോളിയുടെ ഓര്‍മ്മക്കായി ലോഹ ഫലകവും സ്ഥാപിക്കും. ഡോളി എന്ന ആട്, 1996 2003, പൂര്‍ണ വളര്‍ച്ചയെത്തിയ കോശത്തില്‍ നിന്ന് ക്ലോണ്‍ ചെയ്യപ്പെട്ട ആദ്യ സസ്തനി’ എന്നാണ് ഫലകത്തില്‍ രേഖപ്പെടുത്തുക.

ഇതാദ്യമായല്ല ഒരു മൃഗത്തിന്റെ പേരില്‍ ഓര്‍മ്മ ഫലകം സ്ഥാപിക്കുന്നത്. നേരത്തെ നിപ്പര്‍ എന്ന എച്ച്എംവി നായയുടെ ഓര്‍മ്മക്കായും ഫലകം സ്ഥാപിച്ചിരുന്നു.

യുകെയിലെ സൊസൈറ്റി ഓഫ് ബയോളജി രാജ്യ വ്യാപകമായി സംഘടിപ്പിക്കുന്ന ശാസ്ത്രത്തിലെ ‘അറിയപ്പെടാത്ത നായകര്‍’ എന്ന പദ്ധതിയുടെ ഭാഗമായാണ് ഡോളിക്ക് ലോഹ ഫലകം സ്ഥാപിക്കുന്നത്.

ഫലകം സ്ഥാപിക്കുന്നതിലൂടെ ഡോളി മാത്രമല്ല ആദരിക്കപ്പെടുന്നത്, മറിച്ച് ക്ലോണിങ് പരീക്ഷണത്തിന്റെ വിജയത്തിനായി പ്രയത്‌നിച്ച മുഴുവന്‍ പരീക്ഷണ സംഘവുമാണെന്ന് സൊസൈറ്റി ഓഫ് ബയോളജി തലവന്‍ മാര്‍ക്ക് ഡോണ്‍സ് പറഞ്ഞു.

അമേരിക്കന്‍ നാടന്‍ പാട്ടുകാരിയായ ഡോളി പാര്‍ട്ടണ്‍ന്റെ പേരില്‍ നിന്നാണ് ഡോളിക്ക് ആ പേരു കിട്ടിയത്. ഡോളിക്ക് ജന്മം നല്‍കിയ കോശമാകട്ടെ സ്തന കോശങ്ങളില്‍ നിന്ന് എടുത്തതാണ്.

നോബല്‍ സമ്മാനം നേടിയ ഏക ബ്രിട്ടീഷ് ശാസ്ത്രജ്ഞയായ ഡൊറോത്തി ഹോഡ്കിന്‍, നാഡി സംബന്ധമായ പരീക്ഷണങ്ങള്‍ക്ക് നോബല്‍ നേടിയ അലന്‍ ഹോഡ്കിന്‍ എന്നിവരുടെ പേരിലും ഫലകങ്ങള്‍ സ്ഥാപിക്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.