സിപിഎം പ്രവര്‍ത്തകരേയോ അവരുടെ ബന്ധുക്കളേയോ വിവാഹം ചെയ്യരുതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം. തൃണമൂല്‍ നേതാവും മന്ത്രിയുമായ ജ്യോതിപ്രിയ മല്ലിക്കാണ് ഇത്തരമൊരു നിര്‍ദേശം പുറപ്പെടുവിച്ചത്.
സിപിഎം പ്രവര്‍ത്തകരുമായി സമ്പര്‍ക്കം പാടില്ല. അവരെ എവിടെ വച്ചു കണ്ടാലും മിണ്ടരുത്. നമ്മുടെ പാര്‍ട്ടി പ്രവര്‍ത്തകരുടെ കുടുംബവുമായി സിപിഎമ്മുകാര്‍ വിവാഹ ബന്ധം സ്ഥാപിക്കുന്നില്ലെന്ന് ഉറപ്പു വരുത്തണം.
സിപിഎം നേതാക്കളെ മാത്രമല്ല അനുഭാവികളെ പോലും അകറ്റി നിര്‍ത്തണമെന്നും മന്ത്രി പറഞ്ഞു. ഹര്‍ബാനയില്‍ നടന്ന പാര്‍ട്ടി യോഗത്തിലാണ് ഇടതു പ്രവര്‍ത്തകരുമായി അടുപ്പം പാടില്ലെന്ന് മന്ത്രി വിലക്കിയത്.
സിപിഎം പ്രവര്‍ത്തകരുടെ ബന്ധുക്കള്‍ ഇനിയവര്‍ പാര്‍ട്ടി പ്രവര്‍ത്തകരല്ലെങ്കില്‍ പോലും അകറ്റി നിര്‍ത്തണമെന്നാണ് മന്ത്രിയുടെ നിര്‍ദേശം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല