ഒരാളെ ശരീരഭാരത്തിന്റെ അടിസ്ഥാനത്തില്‍ കളിയാക്കുന്നത് കുറ്റകരമാണന്ന് ബ്രട്ടീഷ് എംപിമാര്‍. ആരെയെങ്കിലും തടിച്ചി എന്നുവിളിക്കുന്നത് ജയിലിലാകാവുന്ന കുറ്റമാണന്നും അവര്‍ പറഞ്ഞു. അഞ്ച് വയസ്സില്‍ താഴെയുളള കുട്ടികള്‍ പോലും തങ്ങളുടെ ശരീരഭാരത്തെ കുറിച്ച് അമിത ഉത്കണ്ഠയുളളവരാണ്. ഇത് മുലം പലരുടേയും മാനസിക, ശാരീരിക അവസ്ഥകള്‍ തകരാറിലുമാണ്. ഇതിനിടയില്‍ ശരീരഭാരത്തെ കുറിച്ച് പറഞ്ഞ് അവരെ കളിയാക്കുന്നത് അവരുടെ മാനസികാവസ്ഥയെ കൂടുതല്‍ തകരാറിലാക്കാനെ ഉപകരിക്കുകയുളളുവെന്നും എംപിമാര്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞദീവസം പ്രസിദ്ധപ്പെടുത്തിയ പാര്‍ലമെന്ററി റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുളളത്. ശരീരഭാരം കുറയ്ക്കാനായി ഏഴ് വയസ്സില്‍ താഴെയുളള പെണ്‍കുട്ടികള്‍ വരെ ഡയറ്റ് ചെയ്യുന്നുണ്ട്. തടിച്ചിയാണന്ന വിചാരം മൂലം പല കുട്ടികള്‍ക്കും സ്കൂളില്‍ സുഹൃത്തുക്കളെ സൃഷ്ടിക്കാനോ നന്നായി പെരുമാറാനോ കഴിയുന്നില്ല. ഇത്തരം കുട്ടികള്‍ക്കായി സ്കൂളുകളില്‍ ബോഡി കോണ്‍ഫിഡന്‍സ് ആന്‍ഡ് സെല്‍ഫ് എസ്റ്റീം ക്ലാസുകള്‍ നടത്തുന്നുണ്ട്.
ശരീരത്തിന്റെ രൂപത്തെ അടിസ്ഥാനമാക്കിയുളള വിവേചനം ലിംഗവിവേചനം പോലെ തന്നെ കുറ്റകരമാക്കാനാണ് ഗവണ്മെന്റ് ആലോചിക്കുന്നത്. രണ്ടായിരത്തിപത്തിലെ ഇക്വാലിറ്റി ആക്ട് അനുസരിച്ച് ഒരാളെ വര്‍ഗ്ഗം, ലിംഗം, വയസ്സ്, കഴിവ് എന്നിവയുടെ അടിസ്ഥാനത്തില്‍ ബുദ്ധിമുട്ടിക്കുന്നത് നിയമവിരുദ്ധമാണ്. ഇതിന് ഒരു ഭേദഗതി കൊണ്ടുവരാനാണ് ഗവണ്മെന്റ് ആലോചിക്കുന്നത്. നിലവിലെ കരട് രൂപമനുസരിച്ച് ശരീരത്തിന്റെ രൂപത്തെ ചൊല്ലിയുളള വിമര്‍ശനങ്ങളും കളിയാക്കലുകളും രൂപത്തെ അടിസ്ഥാനമാക്കിയുളള വിവേചനത്തിന്റെ ഗണത്തില്‍ പെടും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല