1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 20, 2011

ഇരട്ട ആഘാതം എന്നൊരു വാക്കുണ്ട്. ചിലപ്പോള്‍ പത്രം വായിക്കുമ്പോള്‍ നമുക്ക് ഇത് തോന്നാറുണ്ടാകും. ഭാര്യയുടെ ശവസംസ്കാരത്തിനിടയില്‍ ഭര്‍ത്താവ് കുഴഞ്ഞ് വീണ് മരിക്കുക, അപകടത്തില്‍പ്പെട്ട് ഒരു കുടുംബത്തിലെ എല്ലാവരും മരിക്കുക തുടങ്ങിയ വാര്‍ത്തകളെല്ലാംതന്നെ ഇതിന്റെ പരിധിയില്‍ വരുന്നതാണ്. അതുപോലൊരു വാര്‍ത്തയാണ് ഇപ്പോള്‍ ലണ്ടന്‍ പത്രങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നത്. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് സഹോദരന്‍ കാര്‍തെന്നി മരിച്ച അതേസ്ഥലത്ത് കഴിഞ്ഞ ദിവസം സഹോദരിയും മരിച്ചു.

ബ്ലാക്ക് ഐസില്‍ കാര്‍തെന്നിയാണ് അഞ്ച് വര്‍ഷംമുമ്പ് സഹോദരന്‍ മരിച്ചത്. അതേസ്ഥലത്ത് തന്നെയാണ് സഹോദരിയും മരിച്ചത്. യോര്‍ക്ക്ഷെയറിലെ മഞ്ഞില്‍ കാര്‍തെന്നിയാണ് അഞ്ച് വര്‍ഷം മുമ്പ് അലന്‍ കൊല്ലപ്പെട്ടത്. ആ അപകടം നടന്നതിന്റെ രണ്ട് മൈല്‍ അകലത്തിലാണ് സഹോദരി ജൂലിയ കൊല്ലപ്പെട്ടത്.

ജൂലിയായുടെ കാര്‍ ഡിസംബര്‍ പത്താം തീയതിയാണ് അപകടത്തില്‍പ്പെട്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ കിടന്നശേഷമാണ് ജൂലിയ മരണമടയുന്നത്. എന്നാല്‍ കൂട്ടത്തിലുണ്ടായിരുന്ന ടെറന്‍സ് മുറെ സംഭവസ്ഥലത്തുവെച്ചുതന്നെ കൊല്ലപ്പെടുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.