ഒരബദ്ധം ഏത് പോലീസുകാരനും പറ്റും എന്ന് സാധാരണ പറയാറുള്ള കാര്യമാണ്. അബദ്ധം മനുഷ്യസഹജമാണ് എന്ന് വ്യക്തമാക്കാന്‍ വേണ്ടിയാണ് ഇങ്ങനെ പറയുന്നത്. എന്നാല്‍ ഇങ്ങനെയുള്ള അബദ്ധം ഒരു പോലീസുകാരനും പറ്റരുതെന്ന് തന്നെ എല്ലാവരും പറയും. അതിനും കാരണമുണ്ട്. അതാണ് ഇവിടെ പറയാന്‍ പോകുന്നത്.
കാലിഫോര്‍ണിയായില്‍നിന്ന് ചീറിപ്പാഞ്ഞ് വരുന്ന ഹോണ്ട കാര്‍ ഇങ്ങനെയൊരു പൊല്ലാപ്പ് ഉണ്ടാക്കുമെന്ന് ആരും കരുതിയില്ല. റസ്റ്റോറന്റിന്റ അടുത്തെത്തിയ കാര്‍ ഡ്രൈവര്‍, ഒരു ചായ കുടിക്കാനോ വല്ലതുമാകണം വണ്ടി ചവുട്ടി. എന്നാല്‍ വണ്ടി നിര്‍ത്താന്‍ ചവുട്ടേണ്ടത് ബ്രേക്കാണെന്നത് മറന്നുപോയ ഡ്രൈവര്‍ ചവുട്ടിയത് ആക്സിലേറ്ററിലാണ്. പിന്നത്തെ പുകില്‍ പറയേണ്ടതില്ലല്ലോ?
കാര്‍ കറങ്ങിനടന്ന് റസ്റ്റോറന്റ് തകര്‍ത്തു. ബ്രേക്ക് മാറിപ്പോയ സംഭവത്തില്‍ ഏതാണ്ട് 6,000 പൗണ്ടിന്റെ നഷ്ടം ഉണ്ടായിട്ടുണ്ട് എന്നാണ് അറിയുന്നത്. റസ്റ്റോറന്റിന്റെ ചില്ലുപാളികള്‍ തകര്‍ത്ത് അകത്ത് കയറിയ കാര്‍ അവിടെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഏതാനംപേരെ തട്ടിത്തെറിപ്പിക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല