1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 27, 2012

ബ്രിട്ടനിലെ 85 ശതമാനം ഫാര്‍മസികളും മരുന്നിന്റെ അപര്യാപ്തത മൂലം വിഷമിക്കുന്നതായിട്ടാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതിന്റെ കാരണവും വെളിവായിട്ടുണ്ട്. അമിത ലാഭത്തിനായി മരുന്ന് കമ്പനികള്‍ മരുന്നുകള്‍ പുറത്തു വില്‍ക്കുകയാണ്. ഇത് കാരണം പാവം എന്‍.എച്ച്.എസ് രോഗികളാണ് വലയുന്നത്. ശരിയായ മരുന്ന് ലഭിക്കാതെ മരണപ്പെടുന്നവരുടെ എണ്ണം ഈയിടെയായി വര്‍ദ്ധിച്ചതില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഈ സത്യം പുറത്തു വന്നത്. കൃത്യമായ ലൈസന്‍സ്‌ ഉണ്ടെങ്കില്‍ ബ്രിട്ടന് പുറത്തു കൂടുതല്‍ വിലക്ക് മരുന്ന് കൊടുക്കുവാന്‍ മരുന്ന് കമ്പനികള്‍ക്ക് സാധിക്കും.

ഇപ്പോഴുള്ള അപര്യാപ്തതയുടെ കാരണവും ഇത് തന്നെയാണ്. യൂറോപ്പില്‍ മരുന്ന് വില അധികമാണെന്നതാണ് മരുന്ന് കമ്പനികളെ ആകര്‍ഷിക്കുന്ന ഘടകം. രോഗികളില്‍ നാല്പതു ശതമാനം പേരും ഈ പ്രശ്നത്തിന്റെ പേരില്‍ കൂടുതല്‍ അപകടപ്പെടുന്നുണ്ട്. 322 പേരില്‍ 85% മരുന്ന് വ്യാപാരികളും ഈ പ്രശ്നത്തെക്കുറിച്ച് പരാതിപ്പെടുകയാണ്. സ്റ്റാഫോര്‍ഡ്ഷയറിലെ ഒരു രോഗിക്ക് പ്രതിരോധശക്തിക്കുള്ള മരുന്ന് ലഭിക്കുന്നതിനു എടുത്തത്‌ ഒരു ആഴ്ചയാണ്. ഇത് കൃത്യ സമയത്ത് ലഭിക്കാത്തതിനാല്‍ ആ രോഗി മരണത്തിന് കീഴടങ്ങുകയായിരുന്നു.

മറ്റൊരു സ്കീസോഫ്രീനിക്‌ രോഗി മരുന്ന് എത്താന്‍ വൈകിയതിനാല്‍ സ്വയം മുറിവേല്‍പ്പിച്ചു. 12600 മരുന്ന് വില്പ്പനക്കാരില്‍ പതിനൊന്നു ശതമാനം പേരും ഇപ്പോള്‍ യൂറോപ്പില്‍ മരുന്ന് വില്‍ക്കുന്നതിലാണ് ശ്രദ്ധ വയ്ക്കുന്നത്. മിക്ക മരുന്ന് കടകളും ഇപ്പോള്‍ വരുമാനത്തില്‍ നല്ലൊരു പങ്കും ഇങ്ങനെയാണ് ഉണ്ടാക്കുന്നത്‌. എന്‍.എച്ച്.എസിന് ആവശ്യമായ മരുന്ന് വിതരണം ചെയ്തതിനു ശേഷം മാത്രം പുറമെയുള്ള വിലപനയില്‍ ശ്രദ്ധിച്ചാല്‍ മതിയാകും എന്ന രീതിയിലേക്ക് നിയമങ്ങള്‍ മാറ്റെണ്ടി വരും എന്നാണു പല വിദഗ്ദ്ധരും അഭിപ്രായപ്പെടുന്നത്. ഈ കുഴപ്പം മൂലം ഇനിയും എത്ര ജീവന്‍ പൊലിയും എന്ന് യാതൊരു പിടിയുമില്ല. സര്‍ക്കാര്‍ ഈ കാര്യത്തില്‍ ഇടപെടും എന്ന് കരുതുന്നതായി വൃത്തങ്ങള്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.