1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 24, 2020

സ്വന്തം ലേഖകൻ: 75 ലക്ഷം സന്ദർശകരെ പ്രതീക്ഷിച്ച്​ ​േഗ്ലാബൽ വില്ലേജി​െൻറ വാതിലുകൾ നാളെ തുറക്കും. അടുത്ത വർഷം ഏപ്രിൽ 18 വരെ സ്വദേശികൾക്കും വിദേശികൾക്കും മുന്നിൽ ഇൗ വാതിലുകൾ തുറന്നിരിക്കും. നൂറുകണക്കിന്​ ദേശങ്ങളുടെയും ഭാഷയുടെയും സംഗമഭൂമിയായി മഹാമാരിക്കാലത്തും ആഗോളഗ്രാമം നിലകൊള്ളും. രണ്ടര പതിറ്റാണ്ട്​ മുമ്പ്​തുടങ്ങിയ ​േഗ്ലാബൽ വില്ലേജി​െൻറ സിൽവർ ജൂബിലി സീസൺ കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്​. രാജ്യത്ത്​ കൊവിഡ്​ ബാധിതരുടെ എണ്ണം ദിനംപ്രതി ഉയരുന്ന സാഹചര്യത്തിലും സുരക്ഷിത മേളയൊരുക്കാമെന്ന ആത്​മവിശ്വാസത്തിലാണ്​ സംഘാടകർ. ഇന്ത്യ ഉൾപ്പെടെ 26 രാജ്യങ്ങളുടെയും മൂന്ന്​ ഭൂഖണ്ഡങ്ങളുടെയും പവലിയൻ സഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്​.

ഇവക്ക്​ പുറമെ ഖലീഫ ഫൗണ്ടേഷൻ, അൽ സന എന്നിവരുടെ പവലിയൻ വേറെയും. കൊറിയയും വിയറ്റ്​നാമും ആദ്യമായാണ്​ ​​​വില്ലേജിലെത്തുന്നത്​. ദുബൈയിലെ മെട്രോ സ്​റ്റേഷനുകളിൽനിന്ന്​ പോകുന്നവർക്ക്​ റാഷിദീയ, മാൾ ഓഫ്​ എമിറേറ്റ്​സ്​ എന്നിവിടങ്ങളിൽ നിന്ന്​ വൈകീട്ട്​ 3.15 മുതൽ ബസുകളുണ്ട്​. രാത്രി 11.15 വരെ 30 മിനിറ്റ്​ ഇടവിട്ടാണ്​ സർവീസ ്​. അൽ ഗുബൈബ ബസ്​ സ്​റ്റേഷനിൽ നിന്നും ബസുണ്ട്​. ഇത്തവണ വോൾവോ ബസുകളാണ്​ ഉപയോഗിക്കുന്നത്​ എന്ന പ്രത്യേകതയുമുണ്ട്​. കഴിഞ്ഞ സീസണിലേതിന്​ സമാനമായി 15 ദിർഹമാണ്​ ടിക്കറ്റ്​ നിരക്ക്​. മൂന്ന്​ വയസ്സിൽ താഴെയുള്ളവർക്കും 65 വയസ്സിന്​ മുകളിലുള്ളവർക്കും നിശ്ചയദാർഢ്യക്കാർക്കും പ്രവേശനം സൗജന്യം. ഞായർ മുതൽ ബുധൻ വരെ വൈകീട്ട്​ നാല്​ മുതൽ രാത്രി 12 വരെ പ്രവേശനം അനുവദിക്കും.

വ്യാഴം, വെള്ളി ദിവസങ്ങളിലും പൊതുഅവധി ദിവസങ്ങളിലും പുലർച്ച ഒന്നുവരെ പ്രവർത്തിക്കും. ശനിയാഴ്​ച ഉച്ചക്ക്​ രണ്ടുമുതൽ രാ​ത്രി 11 വരെയാണ്​ വില്ലേജ്​ തുറന്നിരിക്കുക. തിങ്കളാഴ്​ച കുടുംബാംഗങ്ങൾക്കും വനിതകൾക്കും മാത്രമാണ്​ ​പ്രവേശനം. തിങ്കളാഴ്​ച അവധി ദിവസങ്ങൾ വന്നാൽ എല്ലാവർക്കും പ്രവേശനം അനുവദിക്കും. 23,000 വാഹനങ്ങൾക്ക്​ പാർക്ക്​ ചെയ്യാൻ സൗകര്യമൊരുക്കിയിട്ടുണ്ട്​. മേഖലയിലെ ഏറ്റവും വലിയ പാർക്കിങ്​ സൗകര്യമാണിത്​.

ദേശീയ പതാക ദിനമായ നവംബർ മൂന്നിന്​ രാജ്യത്തുള്ളവരോട്​ പതാക ഉയർത്താൻ യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമി​െൻറ ആഹ്വാനം. ശൈഖ്​ ഖലീഫ ബിൻ സായിദ്​ ആൽ നെഹ്​യാൻ യു.എ.ഇ പ്രസിഡൻറായി ചുമതലയേറ്റെടുത്തതി​െൻറ ഓർമപുതുക്കിയാണ്​ 2013 മുതൽ എല്ലാ വർഷവും നവംബർ മൂന്നിന്​ പതാക ദിനം ആചരിക്കുന്നത്​.

നമ്മുടെ ഐക്യത്തി​െൻറയും പരമാധികാരത്തി​െൻറയും അടയാളമാണ്​ യു.എ.ഇ ദേശീയ പതാകയെന്ന്​ ശൈഖ്​ മുഹമ്മദ്​ ട്വിറ്ററിൽ കുറിച്ചു. എല്ലാ സ്​ഥാപനങ്ങളെയും മന്ത്രിമാരെയും സ്​കൂളുകളെയും ജനങ്ങളെയും നവംബർ മൂന്നിന്​ രാവിലെ 11ന്​ പതാക ഉയർത്തുന്നതിനായി ക്ഷണിക്കുന്നു. ഇതുവ​ഴി രാജ്യത്തി​െൻറ ഐക്യം പ്രകടമാക്കാമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.