ബ്രിട്ടനിലെ പോലെ ദുബായിലും പെരുമാറാമെന്ന് കരുതിയെങ്കില്‍ തെറ്റി. കനത്ത നിയമങ്ങള്‍ നിലനില്‍ക്കുന്ന ഇവിടെ നിയമം അറിഞ്ഞ് പെരുമാറിയില്ലെങ്കില്‍ അഴികള്‍ക്കുളളിലാകുമെന്ന് ഉറപ്പ്. റബേക്കാ ബ്ലാക്ക് എന്ന 27കാരിയാണ് നിയമം ലംഘിച്ചതിനെ തുടര്‍ന്ന് ഏറ്റവും ഒടുവില്‍ പിടിയിലായ ബ്രട്ടീഷ് വനിത. കൂടെയുണ്ടായിരുന്ന യാത്രക്കാരനുമായി ടാക്‌സിയില്‍ വച്ച് ലൈംഗികബന്ധത്തിനു ശ്രമിച്ചു എന്നതാണ് റബേക്കയുടെ മേലുളള കുറ്റം. കുറ്റം തെളിയ്ക്കപ്പെട്ടാല്‍ മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കുകയും നാട് കടത്തുകയും ചെയ്യും.
കഴിഞ്ഞവര്‍ഷം ഏകദേശം 1.1 മില്യണ്‍ ബ്രട്ടീഷ് പൗരന്‍മാരാണ് കഴിഞ്ഞ വര്‍ഷം യുഎഇ സന്ദര്‍ശിച്ചത്. ഇതില്‍ 294 പേര്‍ നിയമം ലംഘിച്ചതിനെ തുടര്‍ന്ന് ജയിലിലായതായി വിദേശകാര്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎഇയിലേക്ക് പോകും മുന്‍പ് നിയമങ്ങള്‍ അറിഞ്ഞിരിക്കണമെന്ന് അധികാരികള്‍ യാത്രക്കാരെ ഓര്‍മ്മിപ്പിക്കുന്നു.
പൊതുസ്ഥലത്ത് നിന്ന് ഡാന്‍സ് ചെയ്യുന്നത് യുഎഇയില്‍ കുറ്റമാണ്. ഹോട്ടല്‍ റൂമിന്റെ സ്വകാര്യതയിലോ ലൈസന്‍സ് ഉളള ക്ലബ്ബിലോ അല്ലാതെ ഡാന്‍സ് ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ അപ്പോള്‍ പോലീസ് പിടിച്ച് ജയിലിലിടും. റമദാന്‍ മാസത്തില്‍ അതും അനുവദനീയമല്ല. ഈ സമയത്ത് ഡാന്‍സ്‌ക്ലബ്ബുകളും പ്രവര്‍ത്തിക്കാറില്ല.
അശ്ലീലമായ ആഗ്യങ്ങള്‍ കാണിക്കുന്നതും ജയിലിലാകാവുന്ന കുറ്റമാണ്. 2010ല്‍ ഒരു വിദ്യാര്‍ത്ഥിയെ അശ്ലീല ആഗ്യം കാട്ടിയെന്ന് ആരോപിച്ച് 56കാരനായ സൈമണ്‍ ആന്‍ഡ്രൂ എന്ന ബ്രട്ടീഷ് പൗരനെ യുഎഇ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ അദ്ദേഹത്തിന്റെ പാസ്സ്‌പോര്‍ട്ട് പിടിച്ചെടുക്കുകയും പിന്നീട് ആറ് മാസത്തെ തടവിന് വിധിക്കുകയും ചെയ്തു. പിന്നീട് ഇയാളെ നാട് കടത്തി.
വിവാഹിതരാകാതെ പൊതുസ്ഥലത്ത് വച്ച് കെട്ടിപ്പിടിക്കുക,ഉമ്മ വെയ്ക്കുക, കൈകോര്‍ത്ത് നടക്കുക തുടങ്ങിയവയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ബ്രട്ടീഷ് മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് അയ്മാന്‍ നജാഫി, കാമുകി ചാര്‍ലറ്റ് ആഡംസ് എന്നിവര്‍ക്ക് പൊതുസ്ഥലത്ത് അപമര്യാദയായി പെരുമാറി എന്നാരോപിച്ച് ഒരു മാസത്തെ തടവും 100 ദിര്‍ഹം പിഴയും ലഭിച്ചിരുന്നു. ഒരു റസ്റ്റോറന്റില്‍ വച്ച് ഇരുവരും ചുംബിച്ചു എന്ന് ഒരു എമിറേറ്റ് സ്വദേശിനി മൊഴി നല്‍കിയതാണ് ഇവരെ അറസ്റ്റ് ചെയ്യാന്‍ കാരണം.
പൊതുസ്ഥലത്ത് വച്ച് മദ്യപിക്കുക, മദ്യപിച്ച ശേഷം പൊതു സ്ഥലങ്ങളില്‍ പോവുക, മദ്യപിച്ച് വണ്ടിയോടിക്കുക തുടങ്ങിയവയും യുഎഇയില്‍ കനത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്. മയക്കുമരുന്നുകള്‍ കൈവശം വെക്കുന്നതും ഉപയോഗിക്കുന്നതും നാല് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ്.
സ്ത്രീകള്‍ ഒട്ടിക്കിടക്കുന്നതും സുതാര്യവുമായ വസ്ത്രങ്ങള്‍ ധരിക്കുക, ചെറുതും വയറ് കാണുന്നതുമായ വസ്ത്രങ്ങള്‍, തോളോ, പുറമോ കാണുന്ന തരത്തിലുളള വസ്ത്രങ്ങള്‍ ധരിക്കുക ഇവയെല്ലാം അപമര്യാദയായി വേഷം ധരി്ച്ചതായി കണക്കാന്‍ പാകത്തിലുളളതാണ്. പുരുഷന്‍മാരുടെ വസ്ത്രങ്ങള്‍ നെഞ്ച് മറയ്ക്കുന്ന രീതിയിലുളളതാകണം. ചില ഗവണ്‍മെന്റ് കെട്ടിടങ്ങളുടെ ഫോട്ടോ എടുക്കുക, പന്നിയിറച്ച് വില്‍ക്കുകയോ ഉപയോഗിക്കുകയോ ചെയ്യുക, പോപ്പി വിത്തുകള്‍ കൈവശം വയക്കുക എന്നിവയെല്ലാം കു്റ്റകരമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല