നമ്മള്‍ കുടിയേറ്റക്കാര്‍ക്ക് ബ്രിട്ടീഷ് പൌരന്മാരുടെ പാരയായി ഇ-പെറ്റീഷന്‍ . ബ്രിട്ടനിലേക്ക് പ്രവഹിക്കുന്ന കുടിയേറ്റക്കാരുടെ എണ്ണം ക്രമാതീതമായി പ്രവഹിച്ചത് മൂലം ഓരോ ദിവസവും 200 പുതിയ വീടുകള്‍ നിര്മിക്കേണ്ടി വരുന്നുണ്ടെന്ന ഔദ്യോഗിക വെളിപ്പെടുത്തലാണ് ബ്രിട്ടീഷ് ജനതയെ കുടിയേറ്റകാര്‍ക്കെതിരെ തിരിയാന്‍ ഇപ്പോള്‍ പ്രേരിപ്പിച്ചിരിക്കുന്നത്. ജനങ്ങളെ ഞെട്ടിച്ചുകൊണ്ട് ടോറി എംപിയായ നികോളാസ് സോംസും ലേബെര്സിന്റെ ഫ്രാങ്ക് ഫീല്‍ടുമാണ് കുടിയേറ്റ സ്വപനങ്ങള്‍ക്ക് പാര പണിതിരിക്കുന്നത്.
ഇത്തരത്തിലുള്ള കുടിയേറ്റം ബ്രിട്ടീഷ് ജനതയ്ക്ക് തീരെ നന്നല്ലെന്നും, ഡേവിഡ് കാമറൂണിന്റെ കുടിയേറ്റം കുറയ്ക്കുമെന്ന വാഗ്ദാനം കൊയാലീശന്‍ മൂലം പ്രാവര്‍ത്തികമാകുന്നില്ലയെന്നും ആരോപിച്ചാണ് ഇപ്പോള്‍ ഇ പെറ്റീഷന്‍ തയ്യാറായി കൊണ്ടിരിക്കുന്നത്. എംപിമാര്‍ക്കിടയില്‍ കുടിയേറ്റം പ്രധാന ചര്‍ച്ചാ വിഷയം ആകണമെന്ന് ആവശ്യമുന്നയിച്ച് മൈഗ്രേഷന്‍വാച്ച് യുകെ ആണ് ഇ പെറ്റീഷന്‍ തയ്യാറാക്കിയിരിക്കുന്നത്.
പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ 100000 ഒപ്പുകള്‍ വേണമെന്നിരിക്കെ അതിനുള്ള ശ്രമത്തിലാണ് മൈഗ്രേഷന്‍വാച്ച് സംഘാടകര്‍. എന്തായാലും നമ്മള്‍ കുടിയേറ്റ ജനത സൂക്ഷിക്കണമെന്ന് വ്യക്തം. അതേസമയം കഴിഞ്ഞാഴ്ച പുറത്തുവന്ന ഔദ്യോഗിക കണക്കു പ്രകാരം ബ്രിട്ടനിലെ ജനസംഖ്യ 16 വര്‍ഷങ്ങള്‍ കൊണ്ട് 70 മില്യനായി ഉയര്‍ന്നിരിക്കുകയാണ് , ഇതിനും പഴി കേള്‍ക്കുന്നത് കുടിയേറ്റ ജനതയാണ്. നമുക്ക് പാര പണിതുകൊണ്ട് മൈഗ്രഷന്‍വാച്ച് ചെയര്‍മാന്‍ സര്‍ ആണ്ട്രൂ ഗ്രീന്‍ പറഞ്ഞത് ജനങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന കുടിയേറ്റം എതിര്‍ത്തു ബ്രിട്ടീഷ് പൌരന്മാര്‍ മുന്നിട്ടറങ്ങണമെന്നാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല