ഈസ്‌റ്റേണ്‍ കമ്പനിയുടെ വിദേശകയറ്റുമതി യൂണിറ്റില്‍ നിന്നും അമേരിയ്ക്കയ്ക്ക് കയറ്റുമതി ചെയ്യുന്നതിനു വേണ്ടി തയ്യാറാക്കിയിരുന്ന മുളകുപൊടിയില്‍ മായം കലര്‍ന്നതായി കണ്ടെത്തിയ സംഭവത്തില്‍ ഈസ്റ്റേണ്‍ എം.ഡി നവാസ് മീരാന്റേതായി വന്ന അവകാശവാദങ്ങള്‍ തെറ്റാണെന്ന് തെളിയുന്നു. മുളകുപൊടി പായ്ക്കറ്റുകള്‍ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ കുഴിച്ച് മൂടുന്ന യുട്യൂബ് വീഡിയോ താഴെ നല്‍കുന്നു.
മായം കലര്‍ന്ന വാര്‍ത്തകള്‍ പുറത്ത് വന്ന ഉടന്‍ കമ്പനി എം.ഡി നവാസ് മീരാന്‍ ഇത്തരം ഒരു സംഭവമേ നടന്നിട്ടില്ല എന്ന മട്ടില്‍ ഔദ്യോഗിക ലെറ്റര്‍ ഹെഡ്ഡില്‍ പ്രസ്താവന ഇറക്കിയിരുന്നു. അതിന്റെ കോപ്പി താഴെ നല്‍കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല