ഉപഭോക്താക്കള്‍ക്ക് കൃത്യമായ സേവനം നല്‍കാന്‍ സാധിക്കാത്തതിനാല്‍ ബ്രിട്ടനിലെ വൈദ്യുതി ദാതാക്കളായ ഇ.ഡി.എഫ്. കുടുംബങ്ങള്‍ക്ക് അമ്പതു പൌണ്ട് വച്ച് നഷ്ടപരിഹാരം നല്‍കുന്നു. ഫ്രഞ്ച് കമ്പനിയായ ഇവര്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ശരിയായ സേവനം നല്‍കാന്‍ സാധിക്കാത്തതില്‍ ഖേദം പ്രകടിപ്പിച്ചു. കോള്‍സെന്റര്‍ ജീവനക്കാരാണ് പല ഉപഭോക്താക്കളെയും വഴി തെറ്റിച്ചു കൂടുതല്‍ ബില്ല് വരുന്ന പദ്ധതികളിലേക്ക് മാറ്റിയത്. ഇവരുടെ നയങ്ങള്‍ കൃത്യമാല്ലെന്നു കാണിച്ചു ഓഫ്ജേം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
3.5 മില്ല്യന്‍ പിഴ തുക തങ്ങളുടെ പാവപ്പെട്ട ഉപഭോക്താകള്‍ക്ക് വീതിച്ചു നല്‍കാന്‍ തീരുമാനിക്കപ്പെടുകായിരുന്നു. ഇത് 70,000 വീട്ടുകാര്‍ക്ക് 50 പൌണ്ട് വച്ചായിരിക്കും ലഭിക്കുക. ഇതല്ലാതെ ഒരു മില്ല്യന്‍ പൌണ്ട് ചിലവാക്കി ഊര്‍ജാവബോധ പരിപാടികളും സംഘടിപ്പിക്കും. ഇതാദ്യമായാണ് 4.5 മില്ല്യണ്‍ വില വരുന്ന നഷ്ടപരിഹാരം ഒരു ഊര്ജദാതാക്കള്‍ നല്‍കുന്നത്.
കഴിഞ്ഞ മാസം മാത്രം 1.6 ബില്ല്യന്‍ തുക ലാഭമായി ഇ.ഡി.എഫ് നു ലഭിച്ചിട്ടുണ്ട്. അതായത് 427 പൌണ്ട് വച്ച് ഓരോ 3.7 മില്ല്യണ്‍ ഉപഭോക്താക്കളില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്ന് സാരം. എന്നാല്‍ ഉപഭോക്താക്കളുടെ എണ്ണത്തില്‍ സാരമായ കുറവ് ഇവര്‍ക്ക് സംഭവിച്ചു കൊണ്ടിരിക്കയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത്രയും തുക നഷ്ടപരിഹാരമായി ലഭിക്കുന്നുണ്ടെങ്കിലും ഇവരുടെ സേവനം എത്രമാത്രം മെച്ചപ്പെടുത്താന്‍ കഴിയും എന്ന് ഇപ്പോഴും കമ്പനി ഉറപ്പു നല്‍കിയിട്ടില്ല. ഒരു മാസത്തെ ലാഭത്തിന്റെ ചെറിയൊരു അംശം നല്‍കി ഉപഭോക്താക്കളെ സന്തോഷിപ്പിച്ചു നിര്‍ത്താനുള്ള ഇവരുടെ നീക്കം എത്ര കണ്ടു വിജയിക്കുമെന്ന് കാത്തിരുന്നു കാണാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല