പ്രഫഷനല്‍ കോഴ്സ് പഠനത്തിനുള്ള വിദ്യാഭ്യാസ വായ്പ മെറിറ്റ് അടിസ്ഥാനത്തില്‍ മാത്രം നല്‍കിയാല്‍ മതിയെന്ന ഇന്ത്യന്‍ ബാങ്കേഴ്സ് അസോസിയേഷന്‍െറ തീരുമാനം അംഗീകരിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയോട് യോജിക്കാനാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതിനെതിരെ എം.പിമാര്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തണം. വര്‍ഷകാല പാര്‍ലമെന്‍റ് സമ്മേളനത്തിന് മുന്നോടിയായി തൈക്കാട് ഗസ്റ്റ്ഹൗസില്‍ ചേര്‍ന്ന എം.പിമാരുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനതല ബാങ്കേഴ്സ് സമിതിയോഗത്തില്‍ ഈ വിഷയം സര്‍ക്കാര്‍ ഉന്നയിച്ചിരുന്നു. സര്‍ക്കാര്‍ നടത്തുന്ന പ്രവേശ പരീക്ഷകളിലൂടെ പ്രഫഷണല്‍ കോഴ്സുകള്‍ക്കെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് വായ്പ അനുവദിക്കാമെന്ന നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ ദേശീയതലത്തില്‍ ബാങ്കുകള്‍ കൈക്കൊണ്ട വ്യത്യസ്ത സമീപനം കേരളത്തിനുപുറത്ത് പഠനം നടത്തുന്ന നഴ്സിങ് വിദ്യാര്‍ഥികള്‍ക്ക് ഉള്‍പ്പെടെ ദോഷകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എംപ്ളോയ്മെന്‍റ് പ്രോവിഡന്‍റ് ഫണ്ട് പലിശ വര്‍ധിപ്പിക്കണം. കബോട്ടാഷ് നിയമത്തില്‍ ഇളവ് അനുവദിക്കണം. മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി, ടൂറിസ്റ്റ് വിസ സ്റ്റാമ്പ് ചെയ്യാന്‍ നെടുമ്പാശ്ശേരിക്ക് പുറമേ തിരുവനന്തപുരം ഉള്‍പ്പെടെയുള്ള മറ്റ് വിമാനത്താവളങ്ങളിലും അനുമതി ലഭ്യമാക്കുക തുടങ്ങിയവക്ക് എം.പിമാരുടെ കൂട്ടായ പരിശ്രമം ആവശ്യമാണ്.
കേന്ദ്രം ഒരു മേജര്‍ തുറമുഖംകൂടി തുടങ്ങാന്‍ അനുമതി നല്‍കിയിട്ടുണ്ട്. അഴീക്കലിലായിരിക്കും അത്. മണ്ണെണ്ണയുടെ കേന്ദ്രവിഹിതം വെട്ടിക്കുറച്ച നടപടി പ്രതിഷേധാര്‍ഹമാണ്. വെട്ടിക്കുറച്ച കേന്ദ്രവിഹിതം പുന$സ്ഥാപിക്കണം. അല്ലെങ്കില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല