1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 14, 2015

ഐസിസ് ഭീകരരെന്നു തെറ്റിദ്ധരിച്ച് മെക്‌സിക്കന്‍ വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ 12 പേരെ ഈജിപ്ഷ്യന്‍ സൈന്യം കൊലപ്പെടുത്തി. അല്‍ വഹാത്ത് പ്രദേശത്തെ മരുഭൂമിയിലൂടെ നാലു വാഹനങ്ങളിലായി യാത്ര ചെയ്യുകയായിരുന്ന വിനോദസഞ്ചാരികളാണ് കൊല്ലപ്പെട്ടത്. ഐസിസ് ഭീകരര്‍ എന്നു തെറ്റിദ്ധരിച്ച് വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം.

ആക്രമണത്തില്‍ എത്രപേര്‍ കൊല്ലപ്പെട്ടുവെന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിതീകരണം ലഭ്യമായിട്ടില്ല. 12 പേര്‍ കൊല്ലപ്പെടുകയും 10 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. തന്ത്രപ്രധാനമായ ഈ മേഖല ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തങ്ങളുടെ പ്രധാന ഒളിത്താവളമായി ഉപയോഗിച്ചുവരുന്ന പ്രദേശമാണ്. വളരെ അപൂര്‍വമായി മാത്രമേ ഇവിടെ വിനോദസഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കാറുള്ളൂ.

കഴിഞ്ഞ മാസം ഫ്രഞ്ച് കമ്പനിയിലെ ജോലിക്കാരനായ ക്രയേഷ്യന്‍ യുവാവിനെ ഭീകരര്‍ ഈ പ്രദേശത്ത് തലയറുത്ത് കൊന്നിരുന്നു. മാത്രമല്ല സുരക്ഷാ സൈനികര്‍ക്കുനേരെയും നിരവധി തവണ ഭീകരര്‍ ആക്രമണങ്ങള്‍ അഴിച്ചുവിട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് മേഖലയില്‍ സൈന്യം നിരീക്ഷണം ശക്തമാക്കിയിരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.