1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 30, 2011

ലണ്ടന്‍: വൃദ്ധസദനങ്ങളിലെ ഫീസ് കൂടുന്നതിനാല്‍ ആയിരക്കണക്കിന് വൃദ്ധജനങ്ങള്‍ക്ക് അവരുടെ വീട് വില്‍ക്കേണ്ടി വരുന്നെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടനില്‍ പലയിടങ്ങളിലും കെയര്‍ ഹോമിലെ ശരാശരി ഫീസ് അഞ്ച് വര്‍ഷത്തിനുള്ളില്‍ 31% വര്‍ധിച്ചെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വര്‍ഷം ശരാശരി 26,000പൗണ്ടിലധികമാണ് കെയര്‍ ഹോം ഫീസായി വൃദ്ധജനങ്ങള്‍ക്ക് നല്‍കേണ്ടി വരുന്നത്.

ലണ്ടന്റെ വടക്ക് ഭാഗത്തുള്ള സ്ഥലങ്ങളില്‍ ചിലയിടങ്ങളില്‍ വര്‍ഷം ശരാശരി 44,600പൗണ്ട് വരെ ഫീസ് വാങ്ങുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കെയര്‍ ഹോം ഫീസ് ഓരോ പ്രദേശത്തും ഓരോന്നാണ്. ഇപ്പോഴത്തെ രീതിയനുസരിച്ച ് കെയര്‍ഹോമില്‍ താമസിക്കുന്നവര്‍ തന്നെ ഫീസ് നല്‍കണമെന്നാണ്. എന്നാല്‍ വീടുള്‍പ്പെടെ 23,250പൗണ്ടില്‍ താഴെ ആസ്തിയുള്ളവരില്‍ നിന്നും ഫീസ് വാങ്ങുന്നത് ഒഴിവാക്കിയിട്ടുണ്ട്. ഇതില്‍ കൂടുതല്‍ ആസ്തിയുള്ളവരില്‍ മിക്കവര്‍ക്കും ഫീസ് കൃത്യമായി അടയ്ക്കാന്‍ കഴിയാത്ത അവസ്ഥയാണ്. പലര്‍ക്കും പണം അടയ്ക്കുന്നതിനായി വീട് വരെ വില്‍ക്കേണ്ടിവരികയാണ്.

വര്‍ഷം 20,000 വൃദ്ധജനങ്ങളാണ് കെയര്‍ ഹോം ഫീസ് നല്‍കാനായി വീട് വില്‍ക്കുന്നതെന്നാണ് ഈ വര്‍ഷം ഡെയ്‌ലി മെയില്‍ പുറത്തുവിട്ട കണക്ക്. അടുത്തിടെ ചാരിറ്റി യു.കെ പുറത്തുവിട്ട കണക്കുകളില്‍ വ്യത്യസ്ത പ്രദേശങ്ങളിലെ ശരാശരി ഫീസ് താരതമ്യം ചെയ്തിരുന്നു. അവരുടെ കണക്ക് പ്രകാരം രാജ്യത്താകമാനം കെയര്‍ ഹോമുകള്‍ക്ക് ആഴ്ചയില്‍ നല്‍കേണ്ട ശരാശരി ഫീസ് 504പൗണ്ടാണ്. വര്‍ഷത്തില്‍ ഇത് 26,208പൗണ്ടാവും. അഞ്ച് വര്‍ഷം മുമ്പ് രാജ്യത്താകമാനമുള്ള ശരാശരി ഫീസ് ആഴ്ചയില്‍ 412പൗണ്ടായിരുന്നു. അതായത് വര്‍ഷം 21,424പൗണ്ടും. 22% വര്‍ധനവാണ് ഇവിടെയുണ്ടായിരിക്കുന്നത്.

പണപ്പെരുപ്പത്തെക്കാള്‍ വേഗത്തില്‍ കെയര്‍ ഹോം ഫീസ് വര്‍ധിക്കുന്നതിനാല്‍ മിക്കയാളുകള്‍ക്കും അവരുടെ ആസ്തി വില്‍ക്കേണ്ടി വരുന്നുവെന്ന് സാഗയുടെ ഡയറക്ടര്‍ ജനറല്‍ റോസ് അല്‍ട്മാന്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.