എമര്‍ജിംങ് കേരളത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സര്‍വ കക്ഷി യോഗം എല്‍ ഡി എഫ് ബഹിഷ്‌ക്കരിച്ചു. കേരളത്തിന്റെ പൊതു മുതല്‍ കൊള്ളയടിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നുവെന്നാരോപിച്ചാണ് സര്‍വകക്ഷിയോഗം ബഹിഷ്‌ക്കരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
എന്നാല്‍ സമ്മേളനം ബഹിഷ്‌ക്കരിക്കുന്ന കാര്യം പ്രതിപക്ഷം അറിയിച്ചിരുന്നില്ലെന്ന് മുഖ്യമന്ത്രി യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഭുപരിഷ്‌ക്കരണനിയമം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണം മുഖ്യമന്ത്രി നിഷേധിച്ചു.
5 ശതമാനം തോട്ടഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് അനുവദിക്കുന്നതിനെതിരെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പ്രമേയം പാസ്സാക്കിയിരുന്നുവെന്ന പ്രതിപക്ഷ വാദം ശരിയല്ല. കരിമണല്‍ സംസ്‌ക്കരണത്തിന് സ്വകാര്യ മേഖലയെ പങ്കാളികളാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല