യൂറോപ്യന്‍ യൂണിയന്‍ അംഗത്വത്തില്‍ ബ്രിട്ടണ്‍ തുടരണോ വേണ്ടയോ എന്ന ഹിതപരിശോധന നടത്തുന്നതിന് മുന്നോടിയായിട്ടുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി കോടി കണക്കിന് പൗണ്ട് ചെലവഴിക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. നികുതി ദായകരുടെ പണമാണ് സര്‍ക്കാര്‍ എല്ലാവര്‍ക്കും താല്‍പര്യമില്ലാത്ത ഒരു കാര്യത്തിനായി എടുത്ത് ചെലവഴിക്കാന്‍ ഒരുങ്ങുന്നത്.
യൂറോപ്യന്‍ യൂണിയനുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പാടില്ലെന്ന നിയമം നീക്കുന്നതായി ഡേവിഡ് കാമറൂണ്‍ ഇന്നലെ പ്രഖ്യാപിച്ചു. ഇത് എംപിമാരെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഇനി ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തു വരുമ്പോള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള സാമ്പത്തിക പ്രതിസന്ധികള്‍ ഉയര്‍ത്തി കാട്ടി ട്രഷറി ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ സാമ്പത്തിക റിപ്പോര്‍ട്ട് പുറത്തു വിടുമെന്നും ഇത് ജനങ്ങളില്‍ പരിഭ്രാന്തി പരത്തി ഇയുവില്‍ തന്നെ തുടരാന്‍ വോട്ടു ചെയ്യാന്‍ പ്രേരിപ്പിക്കുമെന്നും ഇയു വിരുദ്ധര്‍ ആരോപിക്കുന്നു.
പാര്‍ലമെന്റില്‍ ഇത് സംബന്ധിച്ച ബില്‍ വായിക്കുമ്പോള്‍ പ്രതിഷേധവും പ്രക്ഷോഭവും നടത്താനാണ് എംപിമാര്‍ ആലോചിക്കുന്നതെന്നാ മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പാര്‍ലമെന്റിലെ നടപടിക്രമങ്ങളുടെ പൂര്‍ത്തീകരിച്ചാല്‍ 2017 ഓടെ തന്നെ റഫറണ്ടം നടക്കുമെന്ന കാര്യം ഉറപ്പാകും.
ഇയുവില്‍നിന്ന് വിട്ടുപോരാനുള്ള ക്യാംപെയിന് നേതൃത്വം കൊടുക്കുമെന്നും മറ്റ് പാര്ട്ടിക്കാരെ കൂടി ഒപ്പം കൂട്ടാന്‍ പരിശ്രമിക്കുമെന്നും യുകെ ഐപി നേതാവ് നിഗല്‍ ഫരാജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല