ആതന്‍സ്: യൂറോപ്പിന്റെ പൊതു കറന്‍സിയായ യൂറോയില്‍ നിന്ന ഗ്രീസ് പിന്‍വാങ്ങുന്നുവെന്ന് അഭ്യൂഹം. ഇതോടെ യൂറോയുടെ വില കുത്തനെ ഇടിഞ്ഞു. ജര്‍മ്മന്‍ മാഗസീനായ ഡെര്‍ സ്പീഗലാണ് ഇത്തരമൊരു വാര്‍ത്ത പുറത്ത് വിട്ടത്. എന്നാല്‍ ഗ്രീക്ക് വാര്‍ത്ത നിഷേധിച്ചിട്ടുണ്ട്.
കടക്കണിയില്‍ നിന്ന് രക്ഷപെടാനായാണ് ഗ്രീക്ക് യൂറോ ഉപേക്ഷിക്കുന്നതെന്നായിരുന്നു മാസിക പുറത്തുവിട്ട വാര്‍ത്ത. യൂറോപ്യന്‍ കമ്മീഷന്റെ പ്രതിനിധികള്‍ ഇതെ തുടര്‍ന്ന് ലക്‌സംബര്‍ഗ്ഗില്‍ അടിയന്തിരമായി സമ്മേളിച്ചെന്നും സ്ഥിതിഗതികള്‍ വിലയിരുത്തിയെന്നും റിപ്പോര്‍ട്ടുണ്ട്.എന്നാല്‍ ഇത്തരമൊരു വാര്‍ത്ത യാതൊരു അടിസ്ഥാനവുമില്ലാത്തതാണന്ന് യൂറോ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ജീന്‍ ക്ലൗഡ് പ്രതികരിച്ചു.
2002ലാണ് സ്വന്തം കറന്‍സി ഉപേക്ഷിച്ച് ഗ്രീസ് യൂറോ സ്വീകരിക്കുന്നത്. തുടര്‍ന്ന് രാജ്യത്തിന്റെ സാമ്പത്തികമേഖല ആകെ താറുമാറായിരുന്നു. സര്‍ക്കാരിന്റെ നയങ്ങളും തകര്‍ച്ചക്ക് ആക്കം കൂട്ടി. പിടിച്ച് നില്‍ക്കാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്ന് യൂറോപ്യന്‍ യൂണിയനും ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടും ചേര്‍ന്ന് 110 ബില്യണ്‍ യൂറോ അനുവദിച്ചെങ്കിലും തകര്‍ച്ച തുടരുകയാണ് ചെയ്തത്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കിടയിലാണ് പുതിയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. പെട്ടന്ന് സ്വന്തം കറന്‍സിയിലേക്ക് ഒരു തിരിച്ച് പോക്കിന് ഗ്രീക്കിനാകില്ലന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.
വാര്‍ത്തയെ തുടര്‍ന്ന് ഡോളറിനെതിരെ 1.4408 എന്ന മൂല്യത്തില്‍ നിന്ന് യൂറോ 1.4530 എന്ന നിലയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. 2009ന് ശേഷം ഏറ്റവും ഉയര്‍ന്ന മൂല്യം കഴിഞ്ഞ ബുധനാഴ്ച യൂറോ രേഖപ്പെടുത്തിയതിന് പിന്നാലെയാണ് തകര്‍ച്ചയെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല