1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 19, 2011

മെല്‍ബേണിലെ സെന്റ്‌ ജോണ്‍ ഓഫ് ഗോഡ് ഹോസ്പിറ്റലില്‍ നവജാത ശിശുക്കളെ അമ്മമാര്‍ക്ക് കൈമാറുമ്പോള്‍ കുഞ്ഞുങ്ങള്‍ പരസ്പരം മാറി പോയതിനാല്‍ തങ്ങളുടെതല്ലാത്ത കുഞ്ഞുങ്ങളെ 8 മണിക്കൂറില്‍ അധികം നേരം ലാളിക്കേണ്ടിയും മുലയൂട്ടേണ്ടിയും വന്നു രണ്ട് അമ്മമാര്‍ക്ക്.

ഒടുവില്‍ കുഞ്ഞുങ്ങളെ കൈ മാറിയതില്‍ വന്ന അപാകത കുടുംബക്കാരില്‍ ഒരാള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഹോസ്പിറ്റല്‍ അധികൃതര്‍ മാപ്പ് പറഞ്ഞു. ‘രേഖകളില്‍ കുഞ്ഞുങ്ങളെ അവരുടെ അമ്മമാര്‍ക്ക് കൈ മാറിയതായാണ് ഉള്ളത്, നിര്‍ഭാഗ്യവശാല്‍ കുഞ്ഞുങ്ങളെ അവരുടെ അമ്മമാരുമായ് ഒത്തു നോക്കാതെയാണ്‌ ഞങ്ങള്‍ കൈ മാറിയത്, എല്ലാം ഞങ്ങളുടെ തെറ്റാണ്, ഈ കുടുംബങ്ങളെ വേദനിപ്പിച്ചതില്‍ ഞങ്ങള്‍ മാപ്പ് പറയുന്നു’ ഹോസ്പിറ്റല്‍ അവരുടെ ക്ഷമാപണത്തില്‍ പറയുന്നു.

ഹോസ്പിറ്റല്‍ നടത്തിയ അന്വേഷണത്തില്‍ ഓരോ കുട്ടിയും അവരുടേതല്ലാത്ത അമ്മമാര്‍ക്കൊപ്പം ഏകദേശം എട്ടര മണിക്കൂര്‍ ചിലവഴിച്ചിട്ടുണ്ട്, ഇതിനെ തുടര്‍ന്ന്‍ ഹോസ്പിറ്റല്‍ അധികൃതര്‍ കുഞ്ഞുങ്ങളെയും അമ്മമാരെയും പരിശോധയ്ക്ക് വിധേയമാക്കി എങ്കിലും അണുബാധയൊന്നും കണ്ടെത്താനായില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.