1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 16, 2012

എത്ര സമ്പാദിച്ചാലും തീരാത്ത പണക്കൊതി മലയാളി കുടുംബങ്ങളില്‍ അസ്വസ്ഥതകള്‍ക്ക് കാരണമാകുന്നു.അപ്പനും അമ്മയും ഡ്യൂട്ടിയേ ശരണം എന്ന് പറഞ്ഞ് നെട്ടോട്ടമോടുമ്പോള്‍ ബലിയാടാകുന്നതും കഷ്ട്ടപ്പെടുന്നതും കുട്ടികളാണ്.അച്ഛനമ്മമാരുടെ കൈകളാല്‍ പുണരേണ്ട ബാല്യവും തൊടിയിലെ പൂക്കളോട് കഥ പറയേണ്ട കൌമാരവും നഷ്ട്ടപ്പെടുന്ന ഹതഭാഗ്യരാണ് നമ്മുടെ കുട്ടികള്‍..

അപ്പനും അമ്മയും ഡ്യൂട്ടിക്ക് പോയതിനാല്‍ അന്യവീട്ടില്‍ ഇക്കഴിഞ്ഞ ക്രിസ്മസ് ആഘോഷിക്കേണ്ട വന്ന നിരവധി കുട്ടികള്‍ നമ്മുടെ ഇടയിലുണ്ട്. എത്ര സമ്പാദിച്ചാലും തീരാത്ത മലയാളിയുടെ ആര്‍ത്തിയുടെയും ഇതിനിടയില്‍ മുറിപ്പെടുന്ന കുട്ടികളുടെ മനസുകളുടെയും കഥ പറയുകയാണ്‌ ലണ്ടന്‍ ജങ്ക്ഷന്‍ പരമ്പരയുടെ നാലാം ഭാഗത്തില്‍.. .
നിലനില്‍പ്പിനായി വ്യാജ വിവാഹത്തിനു തയ്യാറാകുന്ന മലയാളി യുവാക്കളുടെ ദയനീയാവസ്ഥയും ഇത്തവണത്തെ കഥയ്ക്ക് ഇതിവൃത്തമാകുന്നുണ്ട്.

യു കെ മലയാളികളുടെ പ്രവാസി ജീവിതത്തിന്‍റെ നേര്‍ക്കാഴ്ചയായ ലണ്ടന്‍ ജങ്ക്ഷന്‍റെ നാലാം ഭാഗം ഇന്ന് വൈകിട്ട് റിലീസ്‌ ചെയ്യും.ഓരോ എപ്പിസോഡിലും ഓരോ ആനുകാലിക പ്രശനങ്ങള്‍ ഉയര്‍ത്തിക്കാട്ടുവാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്

വളരെ ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ യു കെ മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ച ലണ്ടന്‍ ജന്ക്ഷന്റെ മുന്‍ എപ്പിസോഡുകള്‍ കാണാന്‍ ചുവടെ ക്ലിക്ക്‌ ചെയ്യുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.