1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 25, 2012

മഴക്കാലമാണ് ഏറ്റവും നല്ല കാലമെന്ന് കവികളും മറ്റും പറയാറുണ്ട്. കാല്‍പ്പനികമായ ഏറ്റവും വലിയ ചിന്തകളാണ് മഴയെക്കുറിച്ചുള്ളത്. എന്നാല്‍ കാലാവസ്ഥ നിരീക്ഷണകേന്ദ്രങ്ങള്‍ പറയുന്നത് മഴക്കാലത്ത് ഈ പറയുന്നതുപോലെ നടക്കുന്നില്ല എന്നാണ്.

എന്നാല്‍ മഴക്കാലത്തെ പഴിക്കുന്നവരും അത്ര കുറവല്ലതന്നെ. ജോലിക്ക് പോകാനുള്ള ബുദ്ധിമുട്ട്. തുണി അലക്കിയിട്ടാല്‍ ഉണങ്ങാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് മഴയെ പഴിക്കാനുള്ള കാരണം. എന്നാല്‍ അങ്ങനെയുള്ളവര്‍ ബ്രിട്ടണിലുണ്ടെങ്കില്‍ ഇത് ശ്രദ്ധിക്കുക. ബ്രിട്ടണില്‍ മഴക്കാലം വരുകയാണ്. അഞ്ച് ദിവസത്തിനുള്ളില്‍ ബ്രിട്ടണില്‍ മഴക്കാലം വന്നെത്തും.പതിവിനു വിപരീതമായാണ് ഈ വസന്ത കാലത്ത് ഇത്രയും മഴ പെയ്യുന്നത് .

ഒരുമാസം നീണ്ടുനില്‍ക്കുന്ന മഴക്കാലമാണ് വരാന്‍ പോകുന്നത്. ബ്രിട്ടണില്‍ മിക്കവാറും ഭാഗങ്ങളിലും കനത്ത മഴ പെയ്യുമെന്നാണ് അറിയുന്നത്. 60 മില്ലമീറ്റര്‍ മഴ പെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. അറ്റ്ലാന്‍റിക് സമുദ്രത്തിലുണ്ടായ കാലാവസ്ഥ വ്യതിയാനങ്ങളാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. കുറഞ്ഞ മഴനിരക്ക് 54 മില്ലിമീറ്റര്‍ ആയിരിക്കുമെന്നാണ് ലഭിക്കുന്ന സൂചന.

അതേസമയം വെള്ളപ്പൊക്കം ഉണ്ടാകാനും മാത്രം മഴയൊന്നും ഉണ്ടാകില്ലെന്നാണ് ലഭിക്കുന്ന സൂചന. എന്നാല്‍ ഇടിയും മഴയും ആയിരിക്കുമെന്ന് സൂചനകളുണ്ട്. നല്ല ഇടിമിന്നല്‍ കാര്യങ്ങളെ ഇത്തിരി കുഴപ്പത്തിലാക്കാന്‍ സാധ്യതയുണ്ട്. മഴക്കാലം ശക്തമായാല്‍ പകല്‍ താപനില 12നും 16നും ഇടയിലായിരിക്കും. രാത്രി താപനില ഒന്നിനും മൂന്നിനും ഇടയിലായിരിക്കും.എന്തായാലും മഴയെ സ്നേഹിക്കുന്ന മലയാളികള്‍ക്ക് ഇനി വരുന്നത് സന്തോഷത്തിന്റെ നാളുകള്‍ തന്നെ

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.