ഫേസ് ബുക്ക് ഉപഭോക്താക്കളുടെ പ്രൊഫൈല്‍ പേജുകളില്‍ ഉടമസ്ഥന്‍ അറിയാതെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന വൈറസ് വ്യാപകമാകുന്നു, ഫേസ് ബുക്കില്‍ പ്രത്യക്ഷ്യപ്പെടുന്ന ന്യൂസ് ഫീഡുകളില്‍ ചിലത് തുറക്കുന്നവരുടെ പ്രൊഫൈലിലാണ് അശ്ലീല ചിത്രങ്ങള്‍ പ്രചരിക്കുന്നത്,
തങ്ങള്‍ ഈ പ്രശ്‌നം ഗൗരവപരമായാണ് എടുത്തിരിക്കുന്നതെന്നും ഇതിന്റെ ഉറവിടത്തെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ നടത്തി വരികയാണ്. ഫേസ്ബുക്കിലെ പ്രൊഫൈലുകളില്‍ ഈ വൈറസ് വ്യാപിക്കുന്നത് തടയുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും ഫേസ് ബുക്കിന്റെ വക്താക്കള്‍ അറിയിക്കുന്നു.
അജ്ഞാതമായതും തെറ്റായ വിവരങ്ങള്‍ നല്‍കി നിര്‍മ്മിച്ചതുമായ ഒരു പ്രൊഫൈലില്‍ നിന്നാണീ വൈറസ് വ്യാപിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്, എന്നാല്‍ ഇതിന്റെ ശരിയായ ഉറവിടം ഏതെന്ന സൂചന ഇതുവരെ ലഭിച്ചിട്ടില്ല.
ഇന്റര്‍നെറ്റ് സുരക്ഷാ വിഭാഗം കൈകാര്യം ചെയ്യുന്ന സോഫോസിന്റെ അഭിപ്രായത്തില്‍ ഫേസ്ബുക്ക് കാര്യങ്ങള്‍ കുറച്ചുകൂടി ഗൗരവമായി കാണണം. ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് ഫേസ്ബുക്കിന്റെ വിശ്വാസതയെ തകര്‍ക്കുന്നതിനും ജനങ്ങളെ ഫേസ്ബുക്കില്‍ നിന്നും പിന്തിരിപ്പിക്കുന്നതിനും ഇടയാക്കും. അതിനാല്‍ തന്നെ ഈ പ്രശ്‌നത്തില്‍ ഗൗരവതരമായ അന്വേഷണം നടത്തി ഭാവിയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല