1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 14, 2012

ലണ്ടന്‍: വ്യാജനാണയങ്ങള്‍ ഉണ്ടാക്കുന്ന സംഘത്തെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് പൗണ്ടിന്റെ വ്യാജ നാണയങ്ങള്‍ ഉണ്ടാക്കുന്ന സംഘത്തെയാണ് കഴിഞ്ഞ ദിവസം പോലീസ് ഇവരുടെ കേന്ദ്രം റെയ്ഡ് ചെയ്ത് പിടികൂടിയത്. ഒളിമ്പിക്‌സിന്റെ മറവില്‍ ഇവ പ്രചരിപ്പിക്കാനായിരുന്നു സംഘത്തിന്റെ നീക്കം. ഒരു ഓഫീസ് മന്ദിരത്തിലെ മുറി വാടകക്ക് എടുത്തായിരുന്നു സംഘം നാണയങ്ങള്‍ നിര്‍മ്മിച്ചിരുന്നത്. ഇവിടെ നിന്ന് ഒരു സ്‌മെല്‍റ്റിങ്ങ് മെഷീന്‍, ലോഹ കട്ടികള്‍, രണ്ട് പൗണ്ടിന്റേയും ഒരു പൗണ്ടിന്റേയും നാണയങ്ങളുടെ അച്ചുകള്‍, നിരവധി വ്യാജ നാണയങ്ങള്‍ എന്നിവ പോലീസ് പിടിച്ചെടുത്തു. ഇവിടെ നിന്ന് മൂന്നുറ് യാര്‍ഡ് അകലെ നാണയങ്ങള്‍ സ്‌പ്രേ പെയിന്റ് ചെയ്യാനുപയോഗിച്ചിരുന്ന സ്ഥലവും പോലീസ് റെയ്ഡ് ചെയ്തിട്ടുണ്ട്.

അച്ചില്‍ ഉണ്ടാക്കിയെടുക്കുന്ന നാണയങ്ങളുടെ നടുവില്‍ ഒരു പെന്നിയുടെ നാണയം ഉറപ്പിച്ച ശേഷം വശങ്ങളില്‍ ഗോള്‍ഡ് പെയ്ന്റ് ചെയ്ത് എടുക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഒറ്റ നോട്ടത്തില്‍ ഒര്‍ജിനലിനെ വെല്ലുന്നതാണ് വ്യാജനാണയങ്ങള്‍. ഒളിമ്പിക്‌സിനോട് അനുബന്ധിച്ച് ധാരാളം വിദേശികള്‍ എ്ത്തുന്നതിനാല്‍ ഇത്തരം വ്യാജന്‍മാര്‍ക്ക് കൊയ്ത്തുകാലമാണ്. സംഭവത്തോട് അനുബന്ധിച്ച് മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

ഒരു പൗണ്ടിന്റെ ഏതാണ്ട് നാല്‍പ്പത്തിനാല് മില്യണ്‍ വ്യാജ നാണയങ്ങളും അഞ്ച് ലക്ഷത്തി അറുപത്തി ആറായിരം പൌണ്ടിന്റെ വ്യജ നോട്ടുകളും രാജ്യത്ത് പ്രചരിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. വളരെ ചെലവു കുറഞ്ഞ രീതിയില്‍ ഉണ്ടാക്കമെന്നതാണ് തട്ടിപ്പ് സംഘങ്ങള്‍ നാണയ നിര്‍മ്മാണത്തിലേക്ക ്തിരിയാന്‍ കാരണം. പിടിക്കപ്പെടാനുളള സാധ്യതയും കുറവാണ്. എന്നാല്‍ രണ്ട് പൗണ്ടിന്റെ നാണങ്ങള്‍ നിര്‍മ്മിക്കുന്ന സംഘങ്ങള്‍ അപൂര്‍വ്വമാണന്നും അത്തരത്തിലൊരു സംഘത്തെയാണ് പിടികൂടിയതെന്നും ലണ്ടന്‍ പോലീസ് കമാന്‍ഡര്‍ ഇയാന്‍ ഡൈസണ്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.