2007ലാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവരുന്നത്. എന്‍എച്ച്എസിന്റെ കീഴിലുള്ള ആശുപത്രികളിലും ക്ലിനിക്കുകളിലുമുള്ള ആയിരക്കണക്കിന് രോഗികള്‍ക്ക് വ്യാജമരുന്നുകള്‍ നല്‍കിയെന്ന ആരോപണമാണ് പുറത്തുവന്നത്. രണ്ടാംലോക മഹായുദ്ധത്തിനുശേഷം ബ്രിട്ടണിലെ ആരോഗ്യമേഖലയില്‍ കാതലായ മാറ്റങ്ങള്‍ വരുത്താനാഗ്രഹിച്ചുകൊണ്ട് രൂപംനല്‍കിയ എന്‍എച്ച്എസിനെതിരെ ഉയര്‍ന്ന ഏറ്റവും വലിയ ആരോപണങ്ങളില്‍ ഒന്നായിരുന്നു വ്യാജമരുന്ന് ആരോപണം. എന്നാല്‍ ആയിരക്കണക്കിന് രോഗികളില്‍ വ്യാജമരുന്ന് കിട്ടിയ എട്ടുപേരെ മാത്രമാണ് തിരിച്ചറിയാന്‍ സാധിച്ചത്. എന്നാല്‍ അതുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഇപ്പോഴും അന്വേഷിക്കാന്‍ സാധിച്ചിട്ടില്ല.
2007ല്‍ ഏതാണ്ട് 72,000 പാക്കറ്റ് വ്യാജമരുന്നാണ് ബ്രിട്ടണില്‍ വില്‍പ്പനക്കെത്തിയത്. ഇതില്‍ 25,000 പായ്ക്കറ്റുകള്‍ ഇനിയും കണ്ടെത്താനുണ്ട്. എന്‍എച്ച്എസിന്റെ പ്രവര്‍ത്തന ചരിത്രത്തില്‍ ആദ്യമായിട്ടാണ് വ്യാജമരുന്നാണ് എന്ന് തിരിച്ചറിഞ്ഞശേഷം മരുന്നുകള്‍ പിന്‍വലിക്കേണ്ടിവന്നിട്ടുള്ളത്. 2007 വസന്തകാലത്തിലാണ് എന്‍എച്ച്എസ് വിതരണം ചെയ്ത മരുന്നുകള്‍ വ്യാജമാണെന്ന് തിരിച്ചറിയുന്നത്. മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത്കെയര്‍ പ്രൊഡക്ട് റെഗുലേറ്ററി ഏജന്‍സിയാണ് ഇത് കണ്ടെത്തിയത്. തുടര്‍ന്നാണ് മരുന്നുകള്‍ പിന്‍വലിക്കാന്‍ ഉത്തരവിട്ടത്.
പ്രോസ്റ്റേറ്റ് ക്യാന്‍സറിനും ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കുമുള്ള മരുന്നുകളാണ് പിന്‍വലിക്കാന്‍ ഉത്തരവിട്ടത്. ഇത് ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ത്തിവിട്ടത്. മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത്കെയര്‍ പ്രൊഡക്ട് റെഗുലേറ്ററി ഏജന്‍സിക്ക് 40,000 വ്യാജമരുന്നുകളുടെ പായ്ക്കറ്റുകള്‍ കണ്ടെത്താന്‍ സാധിച്ചു. 25,000 പായ്ക്കറ്റ് മരുന്നുകള്‍ രോഗികളില്‍ എത്തിയിട്ടുണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ അത് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അതുമാത്രമല്ല ഇത്രയും മരുന്നുകള്‍ എത്തിയിരിക്കാന്‍ സാധ്യതയുള്ള ആയിരക്കണക്കിന് രോഗികളെ കണ്ടെത്താന്‍പോലും എന്‍എച്ച്എസിനോ മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത്കെയര്‍ പ്രൊഡക്ട് റെഗുലേറ്ററി ഏജന്‍സിക്കോ സാധിച്ചിട്ടില്ല.
ആയിരക്കണക്കിന് രോഗികള്‍ വേറും എട്ടുപേരെ മാത്രമാണ് കണ്ടെത്തിയിട്ടുള്ളത്. എന്‍എച്ച്എസിന്റെ വിതരണശ്രംഖല മോശമായതുകൊണ്ടാണ് ഇത്തരത്തില്‍ സംഭവിച്ചതെന്നാണ് ഇപ്പോള്‍ പറയുന്നത്. യൂറോപ്യന്‍ യൂണിയന്‍റെ നിയമങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് എന്‍എച്ച്എസ് നവീകരിക്കുമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ദര്‍ പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല