ലിവര്‍പൂള്‍ മലയാളി അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനും മുന്‍ പ്രസിഡന്റും ലിവര്‍പൂളിന്റെ നിറസാന്നിദ്ധ്യവുമായ ടിജോ തോമസ് പ്രാലേല്‍ സകുടുംബം ഓസ്ട്രേലിയയിലേയ്ക്ക് കുടിയേറുകയാണ്. കഴിഞ്ഞ പത്തു വര്‍ഷക്കാലത്തെ ലിവര്‍പൂള്‍ ജീവിതത്തിന്റെ തിരക്കിനിടയിലും സംഘടനാ, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കായി സമയം കണ്ടെത്തിയിരുന്ന ടിജോ തോമസിന്റെ അഭാവം ഒരു ജനപ്രിയനായ പൊതു പ്രവര്‍ത്തകനെയാണ് ലിവര്‍പൂളിനു നഷ്ടമാകുന്നത്.
ടിജോയ്ക്കും കുടുംബത്തിനും ലിമ ഒരുക്കുന്ന സ്നേഹവിരുന്നും യാത്രയയപ്പും ജൂണ്‍ എട്ടിന് വൈകിട്ട് ആറിനു ലിവര്‍പൂള്‍ കെന്‍സിംഗ്ടണ്‍ ഫീല്‍ഡ് കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. ചടങ്ങിലെയ്ക്ക് എല്ലാ ലിവര്‍പൂള്‍ മലയാളികളെയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
സെബാസ്റ്റ്യന്‍ ജോസഫ് – 07961047291
ഹരികുമാര്‍ ഗോപാലന്‍ – 07963387035
ഇ.ജെ കുര്യാക്കോസ് – 07791350658
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല